
കാസർകോട്: അർദ്ധരാത്രിയിൽ കൺമുന്നിൽ സംഭവിച്ച അപകടം പലർക്കും ഇപ്പോഴും ഓർത്തെടുക്കാൻ കഴിയുന്നില്ല. ഉത്തര മലബാറിലെ തന്നെ കളിയാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് നീലേശ്വരം അഞ്ഞുറ്റമ്പലം വീരൻ കാവിലാണ് 'അതുകൊണ്ടുതന്നെ ആളുകൾ പല ഭാഗങ്ങളിൽ നിന്നും കളിയാട്ടം കാണാൻ എത്തുന്നത് ഇവിടെ പതിവാണ് അതുപോലെതന്നെയാണ് ഈ വർഷവുംആളുകൾ കൂടിയതെന്ന് നാട്ടുകാരിയായ അനിത പറയുന്നു
അപകടത്തിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ലെന്നും തന്റെ തൊട്ടുമുന്നിലാണ് അപകടം നടന്നതെന്നും സ്ഫോടനം നേരിട്ട് കണ്ട അനിത റാണി പറഞ്ഞു. തൊട്ടടുത്തുണ്ട് എന്ന് പറഞ്ഞ് മാറിനിന്നവരാണ് അപകടത്തിൽപ്പെട്ടത്. തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പൊള്ളലേറ്റുവെന്നും അനിത പറഞ്ഞു. എല്ലാ വർഷവും വീരൻകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനെത്താറുണ്ട്.
വനിത കൂട്ടായ്മയിൽ ഭക്ഷണകാര്യങ്ങൾ നോക്കാറുണ്ടായിരുന്നു. ഇത്രയും കാലത്തിനിടയ്ക്ക് ആദ്യത്തെ അനുഭവമാണിത്. അത് താങ്ങാൻ പറ്റുന്നില്ല. ഉത്സവത്തിനിടയ്ക്ക് ചെറിയ വെടിക്കെട്ട് ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും അവർ വ്യക്തമാക്കി.






