
മംഗ്ലീഷില്‍ സംസാരിച്ച് കേരളത്തിലെ ഏറ്റവും ശ്രദ്ധേയായ അവതാരകയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. വര്‍ഷങ്ങളായി ടെലിവിഷനിലും സിനിമയിലുമൊക്കെ സജീവമായിട്ടുള്ള രഞ്ജിനി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്.
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെയായിരുന്നു രഞ്ജിനിയുടെ കരിയര്‍ മാറിമറിഞ്ഞത്. പല വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നുവെവങ്കിലും മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു രഞ്ജിനിക്ക് ലഭിച്ചത്. തന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച ഷോയായിരുന്നു അതെന്ന് താരം പറയുന്നു.
വര്‍ഷങ്ങള്‍ക്കിപ്പും വീണ്ടും ആ ഷോയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷവും രഞ്ജിനി പങ്കുവെച്ചിട്ടുണ്ട്. കുറേ നാളുകള്‍ക്ക് ശേഷം വീട്ടും വീട്ടിലേക്ക് തിരികെ എത്തിയ ഫീലായിരുന്നു മനസിന്. ഇത്തവണത്തെ സ്റ്റാര്‍ സിംഗര്‍ ഗ്രാന്റ് ഫിനാലെയില്‍ രഞ്ജിനിയും അവതവരകയായി വര്ഷയ്ക്കൊപ്പമുണ്ടായിരുന്നു.
എന്റെ ജീവിതത്തിലെ കൂടുതല്‍ കാലവും ഞാനൊരു അവതാരകയായിരുന്നു. ഒരു മൈക്രാഫോണുമായി ആങ്കറിംഗും, പ്രസന്റേഷനും, ഹോസ്റ്റിംഗും, മോഡറേറ്റിംഗുമൊക്കെയായി നിങ്ങള്‍ക്ക് ഞാന്‍ സുപരിചിതയാണ്.
15 ാം വയസിലായിരുന്നു ഞാനിത് തുടങ്ങിയത്. 2007 ലാണ് ഇതൊരു ഫുള്‍ടൈം ജോബ് ആക്കിയത്. അന്നത്തെ പോലെ തന്നെ എക്സൈറ്റഡാണ് ഞാന്‍ ഇപ്പോഴും.
ആ സ്റ്റേജില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ആ സ്റ്റേജും ചാനലുമാണ് എന്നെ നിങ്ങളറിയുന്ന രഞ്ജിനി ഹരിദാസ് ആക്ക മാറ്റിയത്. ഞാന്‍ ഗ്രഹിച്ചതിലും കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് സ്റ്റാര്‍ സിംഗര്‍ സമ്മാനിച്ചു.
ആരൊടൊക്കെ നന്ദി പറയണമെന്നു ചോദിച്ചാല്‍ രണ്ടുപേരെയാണ് ഞാന്‍ ഓര്‍ക്കുന്നത്. ബൈജു കൊട്ടാരക്കരയാണ് എന്നെ സാഹസിനെറ ലോകം എന്ന ഷോയിലേക്ക് തിരഞ്ഞെടുത്തത്. സ്റ്റാര്‍ സിംഗറിലേക്ക് എന്നെ ക്ഷണിച്ചത് ശ്രീകണ്ഠന് നായരാണ്. അതിന് ശേഷമുളള കാര്യം ചരിത്രമാണ് , ഞാന്‍ പറയേണ്ടതില്ലല്ലോ.
12 വര്‍ഷത്തിന് ശേഷം ആ ഷോയിലേക്ക് വീണ്ടുമെത്തിയപ്പോള്‍ വീട്ടിലേക്ക് തിരികെ വന്നത് പോലെയാണ് എനിക്ക് തോന്നിയത്. ആഗ്രഹിച്ച പോലെയുളള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പ്രപഞ്ചത്തിന് പ്രത്യേകമായൊരു കഴിവുളളതു പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. സ്റ്റാര്‍ സിംഗറിലേക്ക് വീണ്ടും ക്ഷണിച്ചവരോടെല്ലാം ഹൃദയം കൊണ്ട് നന്ദി പറയുന്നു. നിങ്ങളോടൊപ്പം ജോലി ചെയ്യാനായത് വലിയ സന്തോഷം.
ഒരു പരിപാടി കഴിഞ്ഞാല്‍ മനസുകൊണ്ട് അതില്‍ നിന്നും പിന്‍വാങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ എനിക്കതിന് കഴിഞ്ഞില്ല. 12 വര്‍ഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി എത്തിയ വികാരമാണ് എനിക്ക് അനുഭവപ്പെട്ടത്. പറഞ്ഞറിയിക്കാനാവാത്ത വികാരമാണ്. ഇനിയും നമുക്ക് വേദികളില്‍ കാണാം എന്നുമായിരുന്നു രഞ്ജിനി കുറിച്ചത്. ഷോയുടെ ചിത്രങ്ങളും പോസ്റ്റിനൊപ്പമായി ചേര്‍ത്തിരുന്നു.






