
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസ് ഇ.ഡിയ്ക്കാണ് അന്വേഷിക്കാന്‍ കഴിയുക. കേന്ദ്രസര്‍ക്കാരിന്റെ ഉപകരണമായതിനാല്‍ ഇ.ഡി. പക്ഷേ പ്രതിപക്ഷത്തിന്റെ കേസുകള്‍ മാത്രമേ ഇപ്പോള്‍ എടുക്കൂ എന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്. കൊടകര കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തല്‍ ഗുരുതരമാണെന്നും കേസ് ഇഡി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശക്തമായ അന്വേഷണം വേണം. നേതൃത്വത്തിന്റെ അറിവോടെ ബിജെപി ഓഫീസില്‍ കോടിക്കണക്കിന് രൂപ എത്തിച്ചതിനെ പറ്റിയാണ് വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. അക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം. കേരള പോലീസിന് അന്വേഷിക്കാന്‍ പരിമിതികളുണ്ടെന്നും ഇ.ഡി.യാണ് പറ്റിയതെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് ബിജെപിയുടെ രീതിയാണ്. എല്ലാം നടന്നത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഗോവിന്ദന് കുറ്റപ്പെടുത്തി. ഈ തെരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്. ഇഡിക്കാണ് കേസ് അന്വേഷിക്കാന്‍ കഴിയുക. പക്ഷേ പ്രതിപക്ഷത്തിന്റെ കേസുകള്‍ മാത്രമേ ഇഡി അന്വേഷിക്കൂ.
കൊടകര കുഴല്‍പ്പണക്കേസ് കള്ളപ്പണക്കടത്തിന്റെ ഒരംശം മാത്രമാണ്. ബിജെപിയുടെ കള്ളപ്പണക്കേസ് ഇ ഡി കണ്ടമട്ട് നടിക്കുന്നില്ല. ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ആം ആദ്മി ഹര്‍ജി തള്ളിയതിനാല്‍ നിയമപോരാട്ടത്തില്‍ ഇനി പ്രസക്തിയില്ലെന്നും പറഞ്ഞു.






