
മുഖം മിനുക്കി പല്ലിനെ കണ്ടില്ലെന്ന് നടിച്ച് നടക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്... ന്യൂമോണിയ അടക്കമുള്ള ഭീമന്മാര് നിങ്ങളെ തേടിയെത്തിയേക്കാം.
സൗന്ദര്യം എന്നാല്‍ മുഖം ആണെന്നും, പുരികം, കണ്ണുകള്‍, ഉള്‍പ്പെടെയുള്ളവയ്ക്ക് മാത്രം അമിത ശ്രദ്ധ നല്കിയാല് മതിയെന്നുമാണ് നമ്മുടെ തരുണീമണികളുടെ വിചാരം. എന്നാല്‍ കേട്ടോളൂ നിങ്ങളുടെ സൗന്ദര്യത്തെയും, ആരോഗ്യത്തെയും നിര്‍ണയിക്കുന്നതില്‍ വലിയ പങ്കാണ് പല്ലുകള്‍ക്കുള്ളത്.
പല്ലിനെ അവഗണിക്കുന്നവര്‍ക്ക് പല്ലിലെ മഞ്ഞപ്പ്, വായ്നാറ്റം തുടങ്ങിയവ കൂട്ടായുണ്ടാകും. ഇതാ നിങ്ങളെ തേടി ന്യൂമോണിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കാത്തിരിപ്പുണ്ടെന്ന് പുതിയ പഠനം.
ദന്തസംരക്ഷണത്തില്‍ പിന്നോക്കം നില്ക്കുന്നവരുടെ വായില്‍ അണുക്കള്‍ അടിഞ്ഞു കൂടുകയും ഇത് അണുബാധയിലേക്ക് നയിക്കുകയും ചെയ്യും. ഈ അണുബാധ രക്ത ധമനികളിലൂടെ ശരീരത്തിന്റെ മറ്റ് അവയവങ്ങളെ ബാധിക്കും. മാത്രമല്ല ഇത് ഹൃദയാരോഗ്യത്തെയും മോശമാക്കും.
ശ്വാസോച്ഛ്വാസത്തിലൂടെ നമ്മെ പിടികൂടുന്ന ന്യൂമോണിയ ദന്തസംരക്ഷണത്തിന്റെ അഭാവത്തിലൂടെ 5% ആളുകളില്‍ വര്‍ഷം തോറും കണ്ടെത്തുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. അണുക്കള്‍ ശരീരത്തിലെത്തി ശ്വാസകോശത്തിന്റെ രണ്ടു വശങ്ങളിലെ വായു അറകളിലായി തങ്ങുകയാണ് പതിവ്.
യാല്‍ സര്‍വകലാശാലയിലെ ഡോ.സമിത് ജോഷിയാണ് ന്യൂമോണിയ എന്ന ഭീമന് പല്ലു സംരക്ഷണത്തിന്റെ അഭാവത്തിലൂടെ ശരീരത്തില്‍ എത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ന്യൂമോണിയ മാത്രമല്ല പല രോഗങ്ങളും നമ്മളിലെത്താന്‍ സാധ്യത കൂടുതല്‍ ആണെന്നാണ് വെളിപ്പെടുത്തല്‍.
ദിവസവും രണ്ടു നേരം പല്ലുതേയ്ക്കല്‍ ശീലമാക്കി പല്ലിനെ പിണക്കാതെ നമ്മുക്ക് ചിരിക്കാന്‍ ശീലിക്കാം. ദന്താരോഗ്യം നിങ്ങളുടെ ദിനചര്യയാക്കൂ. രോഗങ്ങളെ പടികടത്തൂ.






