
ശിവകാര്ത്തികേയന് നായകനായി തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് അമരന്. മകിച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും മറ്റു താരങ്ങളുടെ ഭാഗത്തുനിന്നും ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ അമരന് സിനിമയുടെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് സൂര്യയും ജ്യോതികയും.
സിനിമയുടെ നിര്‍മാതാക്കളായ രാജ്കമല് ഫിലിംസാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ജ്യോതികയും സൂര്യയും സൂര്യയുടെ പിതാവ് ശിവകുമാറും രാജ്കുമാര് പെരിയസാമിക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം നില്ക്കുന്ന ചിത്രങ്ങളും രാജ്കമല് ഫിലിംസ് പങ്കുവെച്ചിട്ടുണ്ട്.
Grateful to @Suriya_offl Sir, #Jyothika ma'am and legendary actor #Sivakumar Sir for their heartfelt wishes for Team #Amaran. Your support inspires us!#AmaranMajorSuccess #MajorMukundVaradarajan #KamalHaasan #Sivakarthikeyan #SaiPallavi #RajkumarPeriasamy
A Film By… pic.twitter.com/qPnuARHyFH— Raaj Kamal Films International (@RKFI) November 5, 2024
ഇതിന് പുറമെ സൂര്യ സിനിമയെ സമൂഹ മാധ്യമങ്ങളിലൂടെ പ്രശംസിച്ചിട്ടുമുണ്ട്. മേജര്‍ മുകുന്ദിന്റെയും റിബേക്കയുടെയും യഥാര്‍ഥ ലോകം കണ്ടു. അമരന് ഏറെ ഇഷ്ടമായി . എല്ലാവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് സൂര്യ കുറിച്ചത്.
Loved #Amaran saw the real world of Major Mukund and Rebecca.. we could see that everyone has given a piece of their heart! Hearty congratulations on this success.@Rajkumar_KP @ikamalhaasan @Siva_Kartikeyan @Sai_Pallavi92 @gvprakash @anbariv @Dop_Sai @rajeevan69…
— Suriya Sivakumar (@Suriya_offl) November 5, 2024
അതേസമയം അമരന് ആഗോളതലത്തില്‍ 100 കോടിയലധികം രൂപ നേടി തേരോട്ടം തുടരുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നത്.
മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് ആയി സായ് പല്ലവിയും. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസും സോണി പിക്ചേഴ്സും ചേര്‍ന്നാണ് അമരന് നിര്‍മിച്ചിരിക്കുന്നത്.






