
കേരളത്തില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കുറച്ചുകൂടി പ്രൊഫഷനലിസം വേണമെന്ന് സംസ്ഥാന കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലറും കാര്‍ഷികോത്പാദന കമ്മീഷണറുമായ കമ്മീഷണറുമായ ഡോ ബി അശോക്. പല വകുപ്പുകളെ കേന്ദ്രീകരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. 44 വകുപ്പുകള്‍ ഉള്ളതില്‍ വര്‍ഷത്തില്‍ 500 കോടിക്ക് മുകളില്‍ പ്രോജക്ടുകള്‍ കൈകാര്യം ചെയ്യുന്നത് പിഡബ്ലുഡി, വൈദ്യുതി , ജല അതോറിറ്റി തുടങ്ങിയ 10 വകുപ്പുകളാണ്. ഇവിടെ പ്രൊഫഷണലായി പ്രവര്‍ത്തിക്കണമെങ്കില്‍ പ്രവര്‍ത്തി പരിചയം വേണമെന്നും ദി ന്യൂ ഇന്ത്യന്‍ എക്പ്രസിന്റെ എക്പ്രസ് ഡയലോഗ്സില്‍ അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ വെല്‍ഫെയര്‍ വകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ ഒരു ദിവസം പിഡബ്ല്യുഡിയില്‍ കൊണ്ടു വന്നാല്‍ വിജയിക്കില്ല. പിഡബ്ല്യുഡിക്ക് അതിന്റെതായ ഒരു താളമുണ്ട്. ഒരു ഉദ്യോഗസ്ഥനെ സംബന്ധിച്ച് ഒരു വകുപ്പിലേക്ക് വരുമ്പോള്‍ ആ വകുപ്പ് മനസിലാക്കാന്‍ കുറച്ച് സമയം വേണം. കേസു കൊടുത്താണ് ഒരു ഉദ്യോഗസ്ഥനെ രണ്ട് വര്‍ഷമെങ്കിലും തുടരാന്‍ അനുവദിക്ക രീതിയില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ അത്തരം വകുപ്പുകളില്‍ മികച്ച ഉദ്യോഗസ്ഥര്‍ ഏറെക്കാലം തുടരും. അതു കൊണ്ട് അവര്‍ക്ക് ഉദ്യോഗസ്ഥരെയും വകുപ്പും നല്ലതു പോലെ അറിയാം. അത് അവരെ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. കേരളത്തില്‍ ആ രീതിയില്ല. കേന്ദ്രത്തില്‍ നിന്ന് ഫണ്ട് നേടിയെടുക്കുന്നതില്‍ നമ്മുടെ സിസ്റ്റം കുറച്ചു കൂടി വളരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തും മഹാരാഷ്ട്രയും ആന്ധ്രയുമെല്ലാം ആ കാര്യത്തില്‍ മികച്ചതാണ്. തമിഴ്നാട് പോലും ഇക്കാര്യത്തില്‍ സ്മാര്‍ട്ടാണ്.






