
സൗദി അറേബ്യ : ഐപിഎൽ മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയിൽ തുടക്കം. താരലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിടും മുൻപേ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിലെത്തി. 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ ലേലലത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുടക്കിയ 24.75 കോടിയുടെ റെക്കോര്‍ഡാണ് ശ്രേയസിനായി പഞ്ചാബ് തകര്‍ത്തത്.
𝐇𝐈𝐒𝐓𝐎𝐑𝐘 𝐂𝐑𝐄𝐀𝐓𝐄𝐃! 💥
Shreyas Iyer receives the biggest IPL bid ever - INR 26.75 Crore 💰💰💰💰
He is SOLD to @PunjabKingsIPL 👏👏#PBKS fans, which emoji best describes your mood ❓#TATAIPLAuction— IndianPremierLeague (@IPL) November 24, 2024
ലേലത്തിന് മുമ്പ് രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തിയിരുന്ന പഞ്ചാബ്. ഐപിഎൽ മെഗാലേലത്തിലെ ആദ്യ താരം അർഷ്ദീപ് സിങ് ന് വേണ്ടി
ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾ രംഗത്തെത്തി. ഒടുവിൽ 15.75 കോടി രൂപയ്ക്ക് സൺറൈസേഴ്സ് അർഷ്ദീപിനെ സ്വന്തമാക്കി. എന്നാൽ പഞ്ചാബ് കിങ്സ് ആർടിഎം ഉപയോഗിച്ച് അർഷ്ദീപിനെ സ്വന്തമാക്കി. സൺറൈസേഴ്സ് 18 കോടി രൂപയ്ക്ക് വീണ്ടും വിളിച്ചെങ്കിലും പഞ്ചാബ് വീണ്ടും ആർടിഎം കാർഡ് ഉപയോഗിച്ച് താരത്തെ വീണ്ടും സ്വന്തമാക്കി.
𝐖𝐡𝐚𝐭. 𝐀. 𝐒𝐭𝐚𝐫𝐭 🔥
Arshdeep Singh goes to @PunjabKingsIPL
They exercised their Right to Match option!
He's sold for INR 18 Crore! #TATAIPLAuction— IndianPremierLeague (@IPL) November 24, 2024






