
പുരാതനമായ ബ്രിട്ടനിലെ മത്സ്യവും മാംസവും വിൽക്കുന്ന രണ്ട് മാർക്കറ്റുകൾ അടച്ചുപൂട്ടും. 1000 വർഷം പഴക്കമുള്ള രണ്ട് മാർക്കറ്റുകളാണ് അടച്ചുപൂട്ടുന്നത്.
ബില്ലിംഗ്സ്ഗേറ്റ് ഫിഷ് മാർക്കറ്റ്, സ്മിത്ത്ഫീൽഡ് മീറ്റ് മാർക്കറ്റ് എന്നിവയാണ് അടച്ചു പൂട്ടാൻ ഒരുങ്ങുന്നത്.
ഈ രണ്ട് മാർക്കറ്റുകളും സിറ്റി ഓഫ് ലണ്ടൻ കോർപ്പറേഷൻ പ്രവർത്തിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ ഒഴിയാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ 11-ാം നൂറ്റാണ്ട് മുതലുണ്ടായിരുന്ന മാർക്കറ്റുകളാണിവ. മാർക്കറ്റ് ലണ്ടന്‍ കിഴക്ക് ഡാഗൻഹാമിലേക്ക് മാറ്റിസ്ഥാപിക്കേണ്ടതില്ലെന്ന് കോർപ്പറേഷൻ തീരുമാനിച്ചു.
അടുത്തിടെയുണ്ടായ പണപ്പെരുപ്പവും നിർമ്മാണ ചെലവിലെ വർദ്ധനവും കണക്കിലെടുത്താണ് കോർപ്പറേഷന്റെ തീരുമാനം. വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. 2028 വരെ പ്രവർത്തനം തുടരും. മാർക്കറ്റിന്റെ പ്രവർത്തനങ്ങളിൽ നിന്ന് കോർപറേഷൻ പിന്മാറുന്നതിലൂടെ വ്യാപാരികൾക്ക് സ്വതന്ത്രമായ അവസരങ്ങൾ തുറന്നു കിട്ടുമെന്ന് ലണ്ടൻ കോർപ്പറേഷൻ പോളിസി ചെയർമാൻ ക്രിസ് ഹെയ്വാർഡ് പറഞ്ഞു. അവർക്ക് ഒറ്റയ്ക്കോ സംഘമായോ ലണ്ടനിൽ അവർ ആഗ്രഹിക്കുന്നിടത്തേക്ക് പ്രവർത്തനം മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.






