
മലയാള സിനിമാപ്രേക്ഷകര്‍ക്ക് മാത്രമല്ല ദേശവും ഭാഷയും കടന്ന് പാന്‍ ഇന്ത്യന്‍ സ്റ്റാറായി തിളങ്ങുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനേതാവായി മാത്രമല്ല നിര്‍മ്മാതാവായും സംവിധായകനായുമൊക്കെ തിളങ്ങി നില്ക്കുന്ന താരമാണ് പൃഥ്വിരാജ്. താരം ആദ്യം സംവിധാനം ചെയ്ത ‘ലൂസിഫര്‍’ സിനിമയില്‍ നായകനായി എത്തിയത് മോഹന്‍ലാലാണ്. 200 കോടി ക്ലബില്‍ കയറിയ ഈ ചിത്രം വന്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ ഇതിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയും ആരാധകര്‍ കാത്തിരിക്കുകയാണ്.
ലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ളതും പ്രേക്ഷകർ കാത്തിരിക്കുന്നതുമായ ചിത്രമായ എമ്പുരാന്റെ ഏറെക്കാലം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.
ഇപ്പോഴിതാ എമ്പുരാന്റെ പാക്കപ്പ് ദിവസം ലൊക്കേഷനില്‍ എത്തി പൃഥിരാജിന് സർപ്രൈസ് നല്കിയ വീഡിയോ പങ്കിട്ടിരിക്കുകയാണ് ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. സുപ്രിയയുടെ സർപ്രൈസ് എൻട്രി കണ്ട് അമ്പരന്ന പൃഥിയുടെ ആദ്യ ചോദ്യം ‘‘എന്താ, ഇവിടെ എന്തിനാണ് വന്നത്...’’ എന്നായിരുന്നു. രസകരമായ ഈ വീഡിയോയും അതിലും രസകരമായ ഒരു കുറിപ്പും സുപ്രിയ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ലൊക്കേഷനിലെത്തിയ സുപ്രിയ പൃഥ്വിയുടെ ടെന്റിലെത്തിയതും പൃഥി അമ്പരക്കുന്നത് വീഡിയോയില്‍ കാണാം. ശേഷം, ഇതാര് എന്താ ഇവിടെ എന്തിനാ വന്നത് എന്നായിരുന്നു ആദ്യ പ്രതികരണം. ബോംബെയില്‍ നിന്നാണോ വരുന്നത് എന്നും പൃഥി സുപ്രിയയോട് ചോദിക്കുന്നത് കേള്‍ക്കാം. അതേ ഒരു ഹായ് പറയാൻ വന്നതാണെന്ന് സുപ്രിയ മറുപടിയും പറയുന്നുണ്ട്.
‘‘ഇത്ര ദൂരം യാത്ര ചെയ്ത് സർപ്രൈസ് കൊടുക്കാൻ വന്നത് എന്തിനാ വന്നത് എന്ന ചോദ്യം കേള്‍ക്കാനായിരുന്നു. രാജ്യത്തിന്റെ മറ്റൊരുകോണില്‍ നിന്ന് ഫ്ളൈറ്റ് പിടിച്ച് മൂന്നു മണിക്കൂർ ഡ്രൈവ് ചെയ്ത് ഷൂട്ടിന്റെ അവസാന ദിവസം ഡയറക്ടർ സാറിന് സർപ്രൈസ് കൊടുക്കാൻ വന്നതാണ്. പക്ഷേ കിട്ടിയതോ എന്തിനാ വന്നത് എന്ന ചോദ്യം...’’’’ എന്നാണ് വീഡിയോയ്ക്ക് സുപ്രിയ നല്‍കിയിരിക്കുന്ന രസകരമായ കുറിപ്പ്. അണ്റൊമാന്റിക് ഭർത്താവ്, റൊമാൻ്റിക് വൈഫ് എന്ന ഹാഷ്ടാഗും സുപ്രിയ കൂട്ടിച്ചേർത്തിട്ടുണ്ട്.
രസകരമായ നിരവധി കമെന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. ചിലർ പൃഥ്വി ഒരു അണ് റൊമാന്റിക് ആണെന്നും പറയുന്നുണ്ട്.
ഏറെ കാലത്തെ ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് എമ്പുരാന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം പൃഥ്വിരാജും മോഹൻലാലും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മാർച്ച് 27നാണ് എമ്പുരാൻ തിയേറ്ററുകളിലെത്തുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാൻ എത്തുമ്പോള്‍ മലയാള സിനിമാമേഖലയ്ക്കത് അഭിമാനമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.






