മീര നന്ദന്റെ പിറന്നാള്‍ ആഘോഷമാക്കി ഭര്‍ത്താവും സുഹൃത്തുക്കളും. നവംബര്‍ 26 നാണ് പിറന്നാളെങ്കിലും കൂട്ടുകാര്‍ ഒത്തുകൂടി ആഘോഷമാക്കിയത് ഈ അടുത്ത ദിവസമായിരുന്നു. നസ്രിയ ഉള്‍പ്പെടെയുളള സുഹൃത്തുക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു.
ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് മീരയുടെ ഭര്‍ത്താവ്. ജൂണ്‍ മാസമായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു മീരയുടേത്. മാട്രിമോണി സൈറ്റ് വഴി ഇരുവരും ആദ്യം പരിചയപ്പെട്ടെങ്കിലും പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു.
അവതാരകയായി കരിയര്‍ തുടങ്ങിയ താരമാണ് മീര. ദിലീപിന്റെ മുല്ല എന്ന സിനിമയിലൂടെ നായികയായി മീര അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മീര മലയാളികളുടെ മനസില്‍ ഇടം നേടി.
വാല്മീകി എന്ന ചിത്രത്തിലൂടെ തമിഴിലും, ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും മീര അരങ്ങേറി. പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് റേഡിയോ ജോക്കിയായി ജോലി ചെയ്തുവരികയാണ് മീര ഇപ്പോള്‍.
2017 നു ശേഷം ആറു വര്‍ഷത്തോളം മീര നന്ദന് സിനിമയില്‍ അഭിനയിച്ചിരുന്നില്ല. ഈ വര്‍ഷം പുറത്തിറങ്ങിയ എന്നാലും ന്റളിയാ എന്ന ചിത്രത്തില്‍ അതിഥിവേഷതതില് മീര പ്രത്യക്ഷപ്പെട്ടിരുന്നു.

Comments