
ജയ്പൂര്‍: കടക്കെണിയില്‍ മുങ്ങിയതിന് പിന്നാലെ ഇന്‍ഷുറന്‍സ് കമ്പനിയെ വഞ്ചിക്കാന്‍ സുകുമാരക്കുറുപ്പ് ലൈനില്‍ കൊലപാതകം നടത്തിയ ട്രെക്ക് ഡ്രൈവര്‍ അറസ്റ്റില്‍. തെരുവില്‍ അലഞ്ഞിരുന്ന മധ്യവയസ്കനെയാണ് ട്രെക്ക് ഡ്രൈവറായ നാഗേന്ദ്ര സിംഗ് റാവത്ത് എന്നയാള്‍ ട്രെക്ക് കയറ്റി കൊലപ്പെടുത്തിയത്. ഡിസംബര്‍ 1നാണ് ദേശീയ പാത 56ല്‍ സല്ലോപാത് മേഖലയില്‍ പൊലീസ് ഒരാളുടെ മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡുകളിലെ വിലാസം അനുസരിച്ച് രാജസ്ഥാനിലെ അജ്മീറിലെ ഗുവാര്‍ഡി സ്വദേശിയായ നാഗേന്ദ്ര സിംഗ് റാവത്താണ് ഇയാളെന്ന് പൊലീസ് തിരിച്ചറിയുന്നത്.






