
വിജയ് യും തൃഷയും തമ്മിലുളള സൗഹൃദത്തെപ്പറ്റി പല ഗോസിപ്പുകളും മാധ്യമങ്ങളിലടക്കം ഉയര്‍ന്നു വരാറുണ്ട്. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ഗോവയില്‍ വെച്ച് നടന്ന കീര്‍ത്തി സുരേഷ് ആന്റണി തട്ടില്‍ വിവാഹത്തിന് ഇരുവരും എത്തിയത് ഒരുമിച്ചാണെന്ന വാര്‍ത്തയാണ് പുതിയ ഊഹാപോഹങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുന്നത്.
എയര്‍പോര്‍ട്ടില്‍ നിന്നുളള ഇരുവരുടെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഫ്ളൈറ്റിലേക്ക് കയറുന്നതും അവിടെ നിന്നും കാറില്‍ പുറപ്പെടുന്നതുമായ ചിത്രങ്ങളും മറ്റും എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യാപകമായി പ്രചരിച്ചു.
Vijay and Trisha spotted sharing smiles while boarding a private jet! Is it for a new work project or something more personal?
Fans are buzzing with curiosity. #JusticeforSangeetha #TrishaKrishnan #ThalapathyVijay𓃵 pic.twitter.com/Szswlxr9eh— Rahul Kumar Pandey (@raaahulpandey) December 13, 2024
ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നുളള ദൃശ്യങ്ങളാണിതെന്നാണ് ലഭ്യമായ വിവരം. നീല ഷര്‍ട്ടായിരുന്നു വിജയ് യുടെ വേഷം, തൃഷ ഒരുവെളള ടി ഷര്‍ട്ട് ധരിച്ചിരുന്നു.
കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ആറ് യാത്രികരുടെ വിവരങ്ങള്‍ ഔദ്യോഗികമായി രേരഖപ്പെടുത്തിയ രേഖയും പുറത്തുവന്നു.
Co-stars or power couple? Vijay and Trisha spotted boarding a private jet together. The industry is talking!
#JusticeforSangeetha#AlluArjun #Delhi #AlluArjunArrest pic.twitter.com/q0NT6DQMB3— Roshan meena (@1f8be1a6f3fe4ad) December 13, 2024
ഇതില്‍ ഒന്നാം നമ്പര്‍ യാത്രികന് സി. ജോസഫ് വിജയ് യും, രണ്ടാമത്തെ യാത്രിക തൃഷ കൃഷ്ണനുമാണ്. ഇവരെ കൂടാതെ മറ്റു നാലുപേര്‍ കൂടിയുണ്ട് ഈ യാത്രികരുടെ പട്ടികയില്‍.
Someone Named Joseph Vijay And Trisha Krishnan Seem To Have Travelled Together ✨ pic.twitter.com/pe31dB9Q68
— Analyst (@BoAnalyst) December 12, 2024
ഇതോടെ ഇരുവര്‍ക്കുമെതിരെ വലിയ രീതിയിലുളള സൈബര്‍ ആക്രമണങ്ങളും ശക്തമാണ്. സൗഹൃദങ്ങളെ ഇത്തരത്തില്‍ വളച്ചൊടിക്കുന്ന പ്രവണത ശരിയല്ലെന്ന അഭിപ്രായവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. വിജയ്ക്കെതിരായ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം ആക്രമണങ്ങളെന്നും സൂചനയുണ്ട്.
തമിഴ് സിനിമാ ലോകത്തെ ഹിറ്റ് ജോഡികളാണ് തൃഷയും വിജയ് യും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഈ വര്‍ഷം ലിയോ എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.
ഗോട്ട് എന്ന ചിത്രത്തില്‍ വിജയ്ക്കൊപ്പം ഒരു ഗാനരംഗത്തും തൃഷ പ്രത്യക്ഷപ്പെട്ടു. ഇതും ഇരുവരുടെയും സൗഹൃദത്തിന്റെ പേരിലാണ് സംഭവിച്ചത്. അതുകൊണ്ടു തന്നെ ഇവര്‍ പ്രണയത്തിലാണെന്ന തരത്തില്‍ പല വാര്‍ത്തകളും സമൂഹമാധ്യമങ്ങളിലൂടെ വരാറുണ്ട്.






