
അമൃത്സർ : പഞ്ചാബിലെ അമൃത്സറിൽ ഇസ്ലാമാബാദ് പോലീസ് സ്റ്റേഷനു സമീപം സ്ഫോടനം. പുലർച്ചെ 3നും 3.15നും ഇടയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
സ്ഫോടനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അമൃത്സര്‍ പോലീസ് അറിയിച്ചു. ജർമ്മനി ആസ്ഥാനമായുള്ള ഗുണ്ടാസംഘം ജീവൻ ഫൗജി സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആളുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തി.
അതു പരിശോധിച്ച ശേഷം 10 പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.’’ – അമൃത്സർ പോലീസ് കമ്മിഷണർ പറഞ്ഞു. രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. പഞ്ചാബില്‍ കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെ കുറഞ്ഞത് ഇത്തരം അഞ്ച് സംഭവങ്ങളെങ്കിലും നടന്നിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.






