
എന്നും എപ്പോഴും വിനീത് ശ്രീനിവാസന്റെ സിനിമകളേ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. യുവാക്കളുടെ കഥ പറഞ്ഞ ആദ്യ സിനിമയായ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ മുതല്‍ അവസാനമിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ വരെ പ്രേക്ഷകര്‍ സ്വീകരിച്ചതാണ്. ആദ്യ സിനിമയിലൂടെ ഒരുപാട് യുവ അഭിനേതാക്കളെയും വിനീത് വെള്ളിത്തിരയ്ക്ക് സമ്മാനിച്ചു. പിന്നീടെത്തിയ ‘തട്ടത്തിന് മറയത്ത്’ എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് നിവിന്‍ പോളി എന്ന നായകനെയും കിട്ടി.
എന്നാല്‍ ഇപ്പോഴിതാ തട്ടത്തിന് മറയത്ത് സിനിമയില്‍ നിവിന്‍ പകരം ആദ്യം കാസ്റ്റ് ചെയ്തത് ഭഗതിനെയായിരുന്നുവെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്. ‘‘എനിക്കു തോന്നുന്നത് തട്ടത്തിന് മറയത്ത് സിനിമ കഴിഞ്ഞപ്പോള്‍ ഏറ്റവുമധികം അഭിപ്രായം വന്നത് ഭഗതിനായിരുന്നു. നിവിന്‍ പകരം ആദ്യം ആ നായകവേഷം ചെയ്യേണ്ടിയിരുന്നത് ഭഗതായിരുന്നു. ചേട്ടന് നിവിനെ മീശ ഷേവ് ലുക്കില്‍ നിവിനെ കണ്ടപ്പോഴാണ് ചേട്ടന് നിവിനെ ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തത്. അതില്‍ തന്നെ ഒരു ചെറിയ റോള്‍ ഇവന് ചെയ്യുകയും ചെയ്തു...’’ എന്നാണ് പൊട്ടിച്ചിരിച്ച് ധ്യാന്‍ പറയുന്നത്.
ഐഡി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ ധ്യാനും ഭഗതും എത്തിയ അഭിമുഖത്തിലാണിത് പറഞ്ഞത്. ധ്യാന്‍ പറയുന്നത് ചിരിയോടെ കേട്ടിരിക്കുന്ന കലാഭവന്‍ ഷാജോണും ഷാലു റഹീമിനെയും വീഡിയോയില്‍ കാണാം.
നവാഗതനായ അരുൺ ശിവവിലാസം സംവിധാനം ചെയ്യുകയും രചന നിർവ്വഹിക്കുകയും ചെയ്ത ‘ഐഡി’ ഒരു ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണ്. ‘ദി ഫേക്ക്’ എന്ന കൗതുകകരമായ ടാഗ്ലൈനോടെ വരുന്ന ചിത്രം തെറ്റായ ഐഡന്റിറ്റികളുടെ പ്രമേയങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള സങ്കീർണ്ണതകളും നിറഞ്ഞ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനകം തന്നെ പ്രേക്ഷകരില്‍ കൗതുകം ജനിപ്പിക്കുന്നത്.






