
തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടനാണ് യാഷ്. കെജിഎഫ് എന്ന ചിത്രത്തിലൂടെ നടന് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. നടന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകര്‍ നടത്തുന്ന പരിപാടികളില്‍ കരുതല്‍ വേണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് യാഷ്.
ആരാധകര്‍ നല്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും എന്നാല്‍ സ്നേഹത്തിന്റെ ഭാഷ മാറ്റേണ്ടത് അനിവാര്യമാണെന്നും നടന് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചാണ് നടന് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
പുതുവര്‍ഷത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണ്. വര്‍ഷങ്ങളായി നിങ്ങള്‍ എല്ലാവരും എന്നില്‍ ചൊരിഞ്ഞ സ്നേഹത്തിന് നന്ദിയുണ്ട് പക്ഷേ നിര്‍ഭാഗ്യകരമായ ചില സംഭവങ്ങളും നടന്നിട്ടുണ്ട്. എടുത്തു പറയുകയാണെങ്കില്‍ എന്റെ ജന്മദിനം ആഘോഷിക്കുന്ന വേളകളില്‍ നിങ്ങളുടെ സ്നേഹത്തന്റെ ഭാഷ. അത് മാറ്റേണ്ട സമയമായിരിക്കുന്നു.
നിങ്ങള്‍ സുരക്ഷിതരാണെന്ന് അറിയുക എന്നതാണ് എനിക്കുളള ഏറ്റവും വലിയ സമ്മാനം. നല്ല ഉദാഹരണങ്ങള്‍ ഉണ്ടാക്കുക നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുക, സന്തോഷം പകരുക, യാഷ് പറഞ്ഞു. പിറന്നാള്‍ ദിനത്തില്‍ ഷൂട്ടിംഗ് തിരക്കിലായിരിക്കുമെന്നും നാട്ടില്‍ ഉണ്ടാകില്ലെന്നും അറിയിച്ച യാഷ് പുതുവത്സര ആശംസകളും ആരാധകര്‍ക്ക് നേര്‍ന്നിട്ടുണ്ട്.
ജനുവരി എട്ടിനാണ് നടന്റെ പിറന്നാൾ. കഴിഞ്ഞ വർഷം യാഷിന്റെ ജന്മദിനത്തിന് ബാനർ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് ആരാധകർ മരിച്ച സംഭവം കണക്കിലെടുത്താണ് നടൻ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. കനത്ത സുരക്ഷാവലയത്തിൽ അനുശോചനം അറിയിക്കാൻ യാഷ് മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ഒപ്പം ഇവര്‍ക്ക് സഹായവും യാഷ് നൽകിയിരുന്നു.
2022ല്‍ ഇറങ്ങിയ കെജിഎഫ് 2 ആണ് യാഷിന്റെ ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. ഇപ്പോള്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്ക് എന്ന ചിത്രത്തിലാണ് യാഷ് അഭിനയിക്കുന്നത്. 2025ല്‍ ചിത്രം പുറത്തിറങ്ങും എന്നാണ് വിവരം.






