
ശ്രീഹരിക്കോട്ട ; ബഹിരാകാശത്ത് വച്ച് ആദ്യമായി ഒരു യ്ന്ത്രക്കൈ പരീക്ഷിക്കുകയാണ് ഐ എസ് ആര് ഒ തിരുവനന്തപുരത്തെ ഐ എസ് ആര്‍ഒ
ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ് വികസിപ്പിച്ച നടക്കും യന്ത്രക്കൈയുടെ പ്രവര്‍ത്തന വീഡിയോ ഇസ്രൊ പുറത്തുവിട്ടു. പിഎസ്എല്‍വി സി 60 ദൗത്യത്തിന്റെ ഭാഗമായാണ് യന്ത്രക്കൈ ബഹിരാകാശത്തേക്കയച്ചത്. ഈ കാണുന്നത് ഐഐഎസ്യുവിന്റെ റീ ലൊക്കേറ്റബിള്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍. മലയാളത്തില്‍ പറഞ്ഞാല്‍ നടക്കും യന്ത്രക്കൈ. ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന ആദ്യ ഇന്ത്യന്‍
നടക്കും റോബോ.
ഭാവിയില്‍ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പോകുന്ന യന്ത്രക്കൈയുടെ പ്രാഥമിക രൂപമാണ് ഇത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നടന്ന് നീങ്ങി ആവശ്യമായ നിരീക്ഷണവും അറ്റകുറ്റപ്പണിയുമൊക്കെ നടത്താന്‍ പറ്റുന്ന രീതിയിലാണ് രൂപകല്‍പ്പന. സ്പേഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എല്‍വി സി 60 റോക്കറ്റിന്റെ നാലാം ഘട്ടത്തെ ഒരു താല്‍ക്കാലിക ഉപഗ്രഹമായി ബഹിരാകാശത്ത് നിലനിര്‍ത്തിയിട്ടുണ്ട്. അതില്‍ വച്ചായിരുന്നു യന്ത്രക്കൈയുടെ പരീക്ഷണം.
പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റ് മൊഡ്യൂള്‍ അഥവാ പോയം എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്. ഇത് നാലാമത്തെ തവണയാണ് ഒരു പിഎസ്എല്‍വിയുടെ അവസാനഘട്ടത്തെ ഇങ്ങനെ ബഹിരാകാശത്ത് നിലനിര്‍ത്തുന്നത്.






