
തിരുനെല്‍വേലി; ദോശയ്ക്ക് ചമ്മന്തിക്കായി തേങ്ങ ചിരകുന്നതിനിടെ യുവതി ഷോക്കേറ്റ് മരിച്ചു. തിരുനെല്‍വേലിയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. 35 കാരിയ്ക്കാണ് ഷോക്കേറ്റത്. തിരുനെല്‍വേലിയിലെ കളക്കാട് എന്ന സ്ഥലത്തായിരുന്നു അപകടമുണ്ടായത്. മാരിമുത്തു എന്ന ചെറുകിട ഹോട്ടല്‍ ഉടമയാണ് 35കാരിയുടെ ഭര്‍ത്താവ്. രണ്ട് കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്.
ഞായറാഴ്ച രാത്രി ഇവര്‍ നടത്തുന്ന ഹോട്ടലില്‍ അടുത്ത ദിവസത്തേക്ക് ചമ്മന്തി തയ്യാറാക്കാനായി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ചിരവ ഉപയോഗിച്ച 35കാരിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചതായാണ് വിവരം. യുവതിയുടെ മൃതദേഹം തിരുനെല്‍വേലി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ 35കാരിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കളക്കാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






