
ഹരിയാനയിലെ ഗുസ്തിതാരമായ ഒരച്ഛന് തന്റെ പെണ്മക്കളെ ഗുസ്തി താരങ്ങളാക്കുന്നതിന്റെ കഥയാണ് ദംഗല്‍ എന്ന ബോളിവുഡ് ചിത്രത്തിന്റേത്. ചിത്രം വെറും പതിമൂന്ന് ദിവസത്തിനുള്ളില്‍ ബോക്സോഫീസില്‍ നിന്ന് 300 കോടി രൂപയാണ് വാരിയത്. എന്നാല്‍ തങ്ങളുടെ ജീവിതം സിനിമയാക്കിയതിന് മഹാവീര്‍ സിംഗിന് ലഭിച്ചത് വെറും 80 ലക്ഷം രൂപ. തുക തീരെ കുറഞ്ഞു പോയെന്ന വിമര്‍ശനമാണ് മഹാവീറിന്റെ ബന്ധുക്കള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ലഭിച്ച തുകയില്‍ താന്‍ തൃപ്തനാണെന്ന് മഹാവീര്‍ വ്യക്തമാക്കി.
ഗുസ്തിതാരവും പരിശീലകനും കൂടിയായ മഹാവീര്‍ സിംഗ് ഫോഗട്ട് തന്റെ പെണ്മക്കളായ ബബിതയെയും ഗീതയെയും ചാംപ്യന്മാരാക്കി മാറ്റുന്നതിന്റെ കഥയാണ് ദംഗല്‍. അമീര്‍ ഖാന് തന്നെയാണ് ചിത്രത്തില്‍ മഹാവീര്‍ സിംഗിന്റെ വേഷം കൈാര്യം ചെയ്തിരിക്കുന്നത്. 2000ത്തില്‍ കര്‍ണം മല്ലേശ്വരി രാജ്യത്തിന് വേണ്ടി ഒളിംപിക്സ് മെഡല്‍ നേടിയതിനെ തുടര്‍ന്നാണ് തന്റെ പെണ്മക്കളെയും രാജ്യം അറിയിന്ന കായികതാരങ്ങളാക്കി മാറ്റണമെന്ന് മഹാവീര്‍ തീരുമാനിച്ചത്.







