
തെലുങ്ക് സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി മാറിയ താരമാണ് ശ്രിയ ശരണ്‍. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ സജീവമായ ശ്രിയ മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രം ' പോക്കിരിരാജ' ആണ്. പിന്നീട് മോഹന്‍ലാല്‍ ചിത്രമായ കാസിനോവയിലും നായികയായി അഭിനയിച്ച ശ്രിയയ്ക്ക് കേരളത്തിലും ഒരുപാട് ആരാധകരുണ്ട്.
റഷ്യക്കാരനായ ആന്ദ്രേയ് കോസച്ചീവാണ് ശ്രിയയുടെ ഭര്‍ത്താവ്. 2018ലായിരുന്നു ഇവരുടെ വിവാഹം. 2021 ജനുവരിയില്‍ ശ്രിയയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. മകള്‍ക്കൊപ്പം താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ മകള്‍ രാധയുടെ പിറന്നാള്‍ ദിനത്തില്‍ ശ്രിയ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. മാലിദ്വീപില്വെച്ചായിരുന്നു മകളുടെ പിറന്നാള്‍ താരം ആഘോഷമാക്കിയത്. പെര്‍ഫെക്ട് വീക്കന്‍ഡ് നന്ദി പ്രപഞ്ചമേ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ശ്രിയ കുറിച്ചത്.






