
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയിലായത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍. നടന്റെ ബാന്ദ്രയിലെ വീട്ടില്‍ കടന്നുകയറിയ പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ബഹളം കേട്ട് ഓടിയെത്തിയ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. മുംബൈ പോലീസിന്റെ വലയിലാണ് പ്രതി പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഷണം തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാക്കള്‍ എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരി ആദ്യം ഉണര്‍ന്നു. തൊട്ടുപിന്നാലെ സെയ്ഫ് അലി ഖാനും ഇവിടേയ്ക്ക് എത്തി. മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫിനെ മോഷ്ടാക്കളില്‍ ഒരാള്‍ കുത്തുകയായിരുന്നു.
നടന് ആക്രമിക്കപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുന്നേയാണ് ആക്രമികള്‍ വീടിനുള്ളില്‍ പ്രവേശിപ്പിച്ചത്. വീടിന്റെ മതിലിലൂടെ വന്ന ഇവര്‍ ഫയര്‍ എസ്കേപ്പ് പടികള്‍ വഴി അകത്തു കയറി. സെയ്ഫിന്റെ മകന് ജേഹിന്റെ റൂമില്‍ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കുട്ടിയെ ആക്രമിക്കുമെന്നായിരുന്നു ഭീഷണി. ശബ്ദം കേട്ട് ഓടിയെത്തിയ നടനെ ആറ് തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു.
പ്രതി വീട്ടില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുത്തേറ്റ ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് നടനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നട്ടെല്ലിന് സമീപം കുത്തേറ്റതിനാല്‍ സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സെയ്ഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഐസിയുവില്‍ നിന്നും റൂമിലേക്ക് മാറ്റിയിട്ടുണ്ട്.






