
‘തീവണ്ടി’ എന്ന സിദിമയിലൂടെ മലയാള സിനിമാമേഖലയിലേക്ക് എത്തിയ താരമാണ് സംയുക്ത മേനോന്. ലില്ലി, വെള്ളം, കടുവ തുടങ്ങിയ മലയാളം സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയ താരമിപ്പോള്‍ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ സജീവമായി നില്‍ക്കുകയാണ്. തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നായികമാരിലൊരാളായ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇടയ്ക്ക് തന്റെ പേരിനൊപ്പമുള്ള മേനോന് മാറ്റിയതായും മലയാളത്തില്‍ അഭിനയിക്കുന്നത് കുറയ്ക്കുമെന്നും താരം പറഞ്ഞിരുന്നു.
തെലുങ്കിലെ പ്രശസ്ത ഹീറോയായ ബാലകൃഷ്ണക്കൊപ്പം നായകിയായി അഭിനയിക്കാൻ സംയുക്തയെ കരാര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോഴിതാ മലയാളം സിനിമകളിലും അന്യഭാഷകളിലും അഭിനയിക്കുമ്പോഴുള്ള വ്യത്യാസം പറയുകയാണ് സംയുക്ത. തുടക്കകാലത്ത് തനിക്കതിന്റെ ബുദ്ധിമുട്ട് ശരിക്കുണ്ടായിരുന്നുവെന്ന് പറയുകയാണ് താരം.
‘‘മലയാളം സിനിമകള്‍ ചെയ്യുന്ന സമയത്ത് അടുപ്പം തോന്നാറുണ്ട്, വളരെ സ്വാഭാവികതയുണ്ട്. ഒരു കഥാപാത്രമാകുമ്പോള്‍ പ്രതികരിക്കുക മാത്രമല്ല, അഭിനയിക്കുമ്പോള്‍ ഭാവവും കൂടി വേണം. സ്വയം ശ്രദ്ധിക്കുകയും സ്ക്രീനിൽ നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും വേണം. ഞാന്‍ അന്യഭാഷകളില്‍ തുടങ്ങുന്ന സമയത്ത് യഥാർത്ഥത്തിൽ ഞാനല്ലാത്ത ഒരാളാണാവിടെ എന്നുളള തോന്നലുണ്ടായിരുന്നു.
ഇവിടെ ഞാൻ സാരി ധരിച്ച് പ്ലീറ്റൊക്കെ ശരിയാക്കി അഭിനയിച്ച്, ഞാൻ ഒരു ദീർഘനിശ്വാസം എടുത്ത്, ശരി ഞാൻ മൂഡിലാണ്, ഷോട്ട് ചെയ്യാൻ തയ്യാറാണ് എന്നൊരു മൈന്‍ഡ് സെറ്റ് ആക്കുന്ന സമയത്ത് ഷോട്ടിന് മുമ്പ് എന്റെ സാരി ഡ്രപ്പർ വന്നുകൊണ്ടേയിരിക്കും, പ്ലീറ്റുകൾ ശരിയാക്കും. അതൊരു ചെറിയ തടസ്സമായി മാറും. അന്നത് അത്ര എളുപ്പമായിരുന്നില്ല. കാരണം ഷോട്ട് എടുക്കാന്‍ തയ്യാറായി, വരികൾ മനഃപാഠമാക്കി സെറ്റാകുന്ന സമയമാണത്. എന്നാല്‍ ഭാഷ അറിയാമെങ്കിൽ വാക്ക് തെറ്റിയാലും നൽകിയിരിക്കുന്ന വരികളുടെ ഉള്ളടക്കം പറയാൻ നിങ്ങൾക്ക് കഴിയും. പക്ഷേ ഭാഷ അറിയില്ലെങ്കില്‍ ഒരു വാക്ക് പോയാല്‍ പോലും, പിന്നെ ഒഴുക്കില്ലാതെ വരും...’’ സംയുക്ത പറയുന്നു.






