
ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ.റോബിൻ രാധാകൃഷ്ണൻ വിവാഹിതനാകുന്ന വിവരം ദിവസങ്ങൾക്ക് മുമ്പാണ് പുറത്ത് വിട്ടത്. ഫെബ്രുവരി 16-നാണ് ആരതി പൊടിയും റോബിൻ രാധാകൃഷ്ണനും വിവാഹിതരാകുന്നത്. തന്റെയും ആരതി പൊടിയുടെയും ഹണിമൂൺ പ്ലാനിനെ കുറിച്ച് ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞിരിക്കുകയാണ് റോബിൻ.
ഇന്നുവരെയും ആരും പരീക്ഷിക്കാത്ത ഹണിമൂൺ പ്ലാനാണ് റോബിന്റേത്. വെറൈറ്റിയായ രണ്ടു വർഷത്തെ ഹണിമൂണാണ് പ്ലാൻ ചെയ്യുന്നത്. ഇരുപത്തിയേഴിൽ അധികം രാജ്യങ്ങൾ സന്ദർശിക്കും. റോബിന്റെ ഒരു ഫ്രണ്ടും കൂടെയുണ്ടെന്നാണ് പറയുന്നത്. ഡെസ്റ്റിനേഷൻ ഹോളിഡെയ്സ് എന്ന പേരിൽ അവർക്കൊരു സ്ഥാപനമുണ്ട്.
പുള്ളിക്കാരിയോടൊപ്പം ചേർന്നാണ് വെറൈറ്റിയായി രണ്ടു വർഷത്തെ ഹണിമൂൺ പ്ലാൻ ചെയ്യുന്നത്. ചിലപ്പോൾ കേരളത്തിൽ ഇങ്ങനെയൊരു യാത്ര ആദ്യമായിട്ടാകും. അധികം സ്ഥലങ്ങളിലൊന്നും പോയിട്ടുള്ള ആളല്ല ഞാൻ, അതുകൊണ്ട് വ്യത്യസ്തമായൊരു ഹണിമൂൺ വേണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നെന്നും റോബിൻ രാധാകൃഷ്ണൻ പറഞ്ഞു.
മാസങ്ങൾ ഇടവിട്ടായിരിക്കും യാത്ര ചെയ്യുന്നത്. ആദ്യത്തെ യാത്ര അസൈർബൈജാനിലേക്കായിരിക്കും. ഇതുവരെയും മഞ്ഞൊന്നും കണ്ടിട്ടില്ല. അതൊക്കെ കാണണമെന്ന് ആഗ്രഹമുണ്ട്. ഫ്രീ ട്രിപ്പാണ് റോബിൻ പറഞ്ഞു. മോഹൻലാലിനെ കല്യാണത്തിന് ക്ഷണിക്കുമെന്നും റോബിൻ യൂട്യൂബ് ചാനലിനോട് കൂട്ടിച്ചേർത്തു.
ബിഗ് ബോസ് മലയാളം നാലാം സീസണിലാണ് റോബിൻ രാധാകൃഷ്ണൻ മത്സരാർത്ഥിയായത്. ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം റോബിനെ അഭിമുഖം ചെയ്തവരിൽ ഒരാളാണ് ആരതി പൊടി. ആ ടോക്ക് ഷോയിൽ വെച്ചാണ് റോബിനും ആരതിയും ആദ്യമായി കണ്ടുമുട്ടിയത്. അവിടെ തുടങ്ങിയ പരിചയമായിരുന്നു പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.






