
ടോക്സിക് സിനിമയിലെ സ്ത്രീവിരുദ്ധതയില്‍ പ്രതികരണവുമായി ഡബ്ല്യുസിസി. ടോക്സിക്കിനെക്കുറിച്ച് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലുയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കിയത്. ഡബ്ല്യുസിസി അംഗമായ മറിയം ജോസഫ് ആണ്. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സംഘടനയ്ക്കുളളില്‍ പറയുമെന്നും ഞങ്ങള്‍ക്കിടയില്‍ നടക്കുന്ന കാര്യങ്ങള്‍ ഞങ്ങളുടെ മാത്രം കാര്യമാണെന്നും മറിയം ജോസഫ് പ്രതികരിച്ചു.
ഡബ്ല്യുസിസിയ്ക്കുളളില്‍ പല ചര്‍ച്ചകളും നടക്കാറുണ്ട്. അശതല്ലാം ഞങ്ങള്‍ പത്രക്കാര്‍ക്ക് കൊടുക്കാറില്ല. ഞങ്ങള്‍ പോലീസുകാരല്ല, എല്ലാവരെയും പോലീസിങ്ങ് ചെയ്യാന്‍ പോകുന്നില്ല. അതല്ല ഞങ്ങളുടെ ജോലി അതല്ല ഞങ്ങളുടെ ആഗ്രഹം. സെക്സിറ്റ് ആയിട്ടുളള കാര്യങ്ങള്‍ കാണുന്നത് ഇഷ്ടമല്ല. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സംഘടനയ്ക്കുളളില്‍ പറയും. അതുകൊണ്ടാണ് ഡബ്ല്യുസിസി ഒരു സംഘടനയായി നിലനില്‍ക്കുന്നത്.
ഗീതു മോഹന്‍ദാസ് ഇപ്പോഴും സംഘടനയിലെ അംഗമാണ് മറിയം വ്യക്തമാക്കി. നിങ്ങളുടെ പ്രവര്‍ത്തനം എന്താണ്? നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് ‘അമ്മ ’യോട് ചോദിക്കാറുണ്ടോ? ഡബ്ല്യുസിസിയോട് മാത്രം എന്തുകൊണ്ട് ചോദിക്കുന്നു. സെക്സിസ്റ്റ് ട്രെയ്ലര് ഗീതു മോഹന്‍ദാസ് മാത്രമല്ലല്ലോ ഉണ്ടാക്കിയത്. സെക്സിസ്റ്റ് ട്രെയ്ലര് ഉണ്ടാക്കുന്ന പുരുഷന്മാരോട് അതിനെക്കുറിച്ച് ചോദിക്കാറുണ്ടോ? ഞങ്ങള്‍ ആരും പുണ്യാളന്മാരല്ല.
എല്ലാവരെയും പോലെ തന്നെയുള്ള സാധാരണ സിനിമ പ്രവര്‍ത്തകരാണ്. ചില കാര്യങ്ങള്‍ മാറ്റണം. ചില നിലപാടുകള്‍ മാറ്റണം. അത് ഇനി നിങ്ങള്‍ എന്ത് ചോദിച്ചാലും ഞങ്ങള്‍ ഇവിടെ തന്നെ കാണും. ഞങ്ങള്‍ എങ്ങോട്ടും പോകുന്നില്ല' മിറിയം പറഞ്ഞു. 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ രീതിയില്‍ മാന്യവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഉണ്ടാക്കി കൊടുക്കാനാണ് ഡബ്ല്യുസിസി പ്രവര്‍ത്തിക്കുന്നത്.
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി 41-ല്‍ അധികം നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് വേദിയില്‍ സംവിധായിക അഞ്ജലി മേനോനും വ്യക്തമാക്കി.






