
അനധികൃതമായി പ്രവേശിച്ച 205 ലധികം ഇന്ത്യാക്കാരെ അമേരിക്കയില്‍ നിന്നും നാടുകടത്തിയതായി റിപ്പോര്‍ട്ട്. ആറ് മണിക്കൂര്‍ മുമ്പ് ടെക്സാസില്‍ നിന്ന് പറന്നുയര്‍ന്ന യുഎസ് സൈനിക വിമാനത്തിലായിരുന്നു പുറത്താക്കല്‍. യുഎസിലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്്കുകന്ന കാര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ തിരികെ വിടുന്ന ആദ്യ വിമാനമായിരുന്നു ഇത്.
സി-17 യുഎസ് സൈനിക വിമാനത്തിലാണ് ഇന്ത്യന്‍ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവന്നത്. യുഎസിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത നിലപാടിന് അനുസൃതമായാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. നേരത്തെ, ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കും അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം പറന്നിരുന്നു.
അതേസമയം ട്രംപ് വീണ്ടും അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച യുഎസിലേക്ക് പറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അനധികൃത ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തല്‍ നടപടി.
യുഎസിലടക്കം വിദേശത്ത് അനധികൃതമായി താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ നിയമാനുസൃതമായ തിരിച്ചുവരവിന് ന്യൂഡല്‍ഹി വാതില്‍ തുറന്നിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ ശരിയായത് ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയതായി യുഎസ് പ്രസിഡന്റ് പറഞ്ഞു.
അനധികൃതമായി യുഎസിലേക്ക് കടന്ന 18,000-ത്തോളം ഇന്ത്യന്‍ കുടിയേറ്റക്കാരെ ഇന്ത്യയും യുഎസും തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി സംഘടിത കുറ്റകൃത്യങ്ങളുമായി ഇന്ത്യ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
'അമേരിക്കയില്‍ മാത്രമല്ല, ലോകത്തെവിടെയുമുള്ള ഇന്ത്യക്കാര്‍ക്ക്, അവര്‍ ഇന്ത്യന്‍ പൗരന്മാരാണെങ്കില് അവര്‍ അധികമായി താമസിക്കുന്നവരാണെങ്കില്‍, അല്ലെങ്കില്‍ അവര്‍ ശരിയായ രേഖകളില്ലാതെ ഒരു പ്രത്യേക രാജ്യത്ത് ആണെങ്കില്‍, ഞങ്ങള്‍ അവരെ തിരിച്ചെടുക്കും, രേഖകള്‍ ഞങ്ങളുമായി പങ്കിട്ടാല്‍ ഞങ്ങള്‍ അവരെ തിരിച്ചെടുക്കും.
ഞങ്ങള്‍ക്ക് അവരുടെ പൗരത്വം പരിശോധിക്കാന്‍ കഴിയും, അങ്ങനെ സംഭവിച്ചാല്‍, ഞങ്ങള്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും അവരുടെ ഇന്ത്യയിലേക്ക് മടങ്ങാന്‍ സഹായിക്കുകയും ചെയ്യും, ''മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഒരു മാധ്യമത്തോട് പറഞ്ഞു.






