
ജിഷിന് മോഹനും അമേയ നായരും തമ്മിലുളള സൗഹൃദത്തെക്കുറിച്ച് ഏറെ നാളായി പല തരത്തിലുളള ഗോസിപ്പുകളും പുറത്തുവരുന്നുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് പറഞ്ഞവരോട് അല്ല ഞങ്ങള്‍ സുഹൃത്തഒക്കള് തന്നെയാണെന്ന് അപ്പോഴും ജിഷിനും അമേയയും ആവര്‍ത്തിച്ചു. ഇപ്പോഴിതാ ഈ പ്രണയദിനത്തില്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് ജിഷിനും അമേയയും.
അതെ വിവാഹ നിശ്ചയം കഴിഞ്ഞു.. അവന് യെസ് പറഞ്ഞു, അവളും യെസ് പറഞ്ഞു. എനഗേജ്മെന്റ് കഴിഞ്ഞു. നിന്റെ കൈകളിലാണ് എന്റെ സന്തോഷം. ഹാപ്പി വാലന്റൈന്‍സ് ഡേ. ഈ പ്രപഞ്ചത്തിന് നന്ദി എന്നാണ് ഫോട്ടോകള്‍ക്കൊപ്പം അമേയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം അമേയയും ജിഷിനും പങ്കുവെച്ച ഫോട്ടോകളും വൈറലായിരുന്നു.
നടി വരദയാണ് ജിഷിന് മോഹന്റെ ആദ്യഭാര്യ. അമല എന്ന സീരിയലിലെ നായികയും വില്ലനുമായിരുന്നു ഇരുവരും. ഇരുവരുടെയും പ്രണയ വിവാഹം അക്കാരണം കൊണ്ട് അന്ന ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു മകനും ഈ ബന്ധത്തില്‍ ഇരുവര്‍ക്കുമുണ്ട്. മൂന്ന് വര്‍ഷം മുന്‍പാണ് വരദയും ജിഷിനും വിവാഹമോചനം നേടിയത്. അതിന് ശേഷം അമേയയുമായി ജിഷിന് പങ്കുവെച്ച ഫോട്ടോകള്‍ എല്ലാം വൈറലാവുകയും ചെയ്തിട്ടുണ്ട്.
അമേയയുമായുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പുകള്‍ വന്നപ്പോള്‍, സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്നാണ് ജിഷിന് മോഹന്‍ പറഞ്ഞിട്ടുള്ളത്. വിവാഹ മോചനത്തിന് ശേഷം ഞാന്‍ കടുത്ത വിഷാദത്തിലേക്ക് പോയി, ലഹരിക്ക് അടിമപ്പെട്ടു. അതെല്ലാം നിര്‍ത്തി ഞാന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അമേയ കാരണമാണ് എന്നാണ് ജിഷിന് പറഞ്ഞിരുന്നത്.






