ഹിന്ദി സീരിയല്‍ ലോകത്തിന് ഏറെയിഷ്ടമുള്ള കുട്ടിത്താരമാണ് റുഹാനിക ധവാന്‍. സ്റ്റാർ പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായ ‘യേ ഹേ മൊഹബത്തേൻ’ എന്ന സീരിയലിലെ റൂഹി എന്ന കഥാപാത്രത്തിലൂടെയാണ് റുഹാനിക പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. അതിലെ ‘ഇഷി മാ’യുടെയും റൂഹിയുടെയും സ്നേഹം കണ്ട് കണ്ണുനിറയാത്ത കുടുംബപ്രേക്ഷകരില്ലെന്നു തന്നെ പറയാം. ഇന്ത്യൻ ടെലിവിഷന്റെ വൈകാരിക ഹൃദയമിടിപ്പായി റൂഹി എന്ന വിടര്‍ന്ന കണ്ണുകളുള്ള കുട്ടിത്താരം മാറി.
ആ സീരിയലിലെ ഇഷിത എന്ന കഥാപാത്രമാണ് ദിവ്യങ്ക ത്രിപാഠിയ്ക്കും കരിയര്‍ ബ്രേക്ക് നല്‍കിയത്. സ്വന്തം അമ്മയല്ലാഞ്ഞിട്ടു കൂടി റൂഹിയെ മാറോടു ചേര്‍ത്തണയ്ക്കുന്ന ‘ഇഷി മാ’യെ പ്രേക്ഷകരും ഹൃദയത്തോടു ചേര്‍ത്തു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ ‘ഇഷി മാ’ റിയല്‍ ലൈഫില്‍ ഇരട്ടക്കുട്ടികളുടെ അമ്മയാണ്. ഇന്നും റുഹാനികയെ സ്വന്തം മകളായി തന്നെയാണ് ദിവ്യങ്ക ചേര്‍ത്തു പിടിക്കുന്നത്.
ഇപ്പോഴിതാ രക്ഷാബന്ധന്‍ ദിനത്തില്‍ തനിക്ക് കിട്ടിയ പുതിയ അനുജന്മാര്‍ക്ക് രാഖി കെട്ടുന്ന ചിത്രം പങ്കിടുകയാണ് റുഹാനിക. ദിവ്യങ്കയുടെ ഇരട്ടക്കുട്ടികള്‍ക്കാണ് റുഹാനിക രാഖി കെട്ടുന്നത്. ‘‘ഞാൻ ഇപ്പോൾ വലിയ ചേച്ചിയാണ്, ടി1 നും ടി 2നും മാത്രം...ടൗണിൽ പുതിയൊരു അടിപൊളി ചേച്ചി വന്നിട്ടുണ്ട്...’’ എന്ന് കുറിച്ചാണ് കുട്ടിത്താരം ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ചിത്രത്തില്‍ ദിവ്യങ്കയെയും ഭര്‍ത്താവ് വിവേകിനെയും ഇവരുടെ ഇരട്ടക്കുട്ടികളെയും കാണാം. കുഞ്ഞുങ്ങളുടെ മുഖം ഇതുവരെ പരസ്യമാക്കാത്തതിനാല്‍ മുഖം കാണിക്കാതെയുള്ള ചിത്രമാണ് പങ്കിട്ടിരിക്കുന്നത്.
റുഹാനികയുടെ പോസ്റ്റിനു താഴെ, ‘ടി1 ഉം ടി 2 ഉം നിന്നെ ഒരുപാട് സ്നേഹിക്കുന്നു റൂ ദീ...ആ മനോഹരമായ രാഖികൾക്ക് നന്ദി...’ എന്നാണ് ദിവ്യങ്ക കുറിച്ചിരിക്കുന്നത്. ‘വാക്കുകൾക്കതീതം, തികച്ചും ഹൃദയസ്പർശിയായത്...’ എന്നാണ് പലരും കുറിച്ചത്. വീണ്ടും ഈ കോമ്പോയെ ഒരുമിച്ചു കണ്ടതിലുള്ള സന്തോഷം പലരും കമന്റുകളിലൂടെ പങ്കിടുന്നുണ്ട്.

Comments