
എന്‍ജിനീയറിങ് സമയത്തുളള തന്റെ പരീക്ഷ പേപ്പര്‍ പങ്കുവെച്ച് നടന് പ്രദീപ് രംഗനാഥന്. താന്‍ നായകനായെത്തുന്ന പുതിയ സിനിമ ഡ്രാഗന്റെ റിലീസിനോടനുബന്ധിച്ചാണ് സ്വന്തം പരീക്ഷ പേപ്പര്‍ താരം പങ്കുവെച്ചത്.
ഉത്തരങ്ങള്‍ക്കു പകരം ബന്ധമില്ലാത്ത കാര്യങ്ങള്‍ എഴുതി വെച്ചിരിക്കുന്നതിന് അഭ്യാപകന്റെ മറുപടിയും പേപ്പറില്‍ കാണാം. പ്രിയപ്പെട്ട പ്രദീപ് ദയവ് ചെയ്ത് കഥകള്‍ എഴുതി വെക്കരുത് എന്നായിരുന്നു അധ്യാപകന്റെ കമന്റ്. പരീക്ഷയ്ക്ക് ലഭിച്ചത് അന്‍പതില്‍ പതിനൊന്ന് മാര്‍ക്കും.
പരീക്ഷയ്ക്ക് കഥകള്‍ എഴുതരുതെന്ന് അധ്യാപകന് പറഞ്ഞു. പക്ഷേ ഞാന്‍ അതെന്റെ പ്രഫഷനാക്കി മാറ്റി. പരീക്ഷ പേപ്പറിന്റെ ചിത്രം പങ്കുവെച്ച് പ്രദീപ് കുറിച്ചു. ഇത് യൂണിറ്റ് ടെസ്റ്റിന്റെ പരീക്ഷ പേപ്പറാണെന്നും പ്രധാന പരീക്ഷകളില്‍ നന്നായി പഠിച്ചാണ് എഴുതാറുളളതെന്നും പ്രദീപ് പറയുന്നുണ്ട്.
സൂപ്പര്‍ഹിറ്റ് ചിത്രമായ ലവ് ടുഡേയ്ക്ക് ശേഷം പ്രദീപ് നായകനായെത്തുന്ന ചിത്രമാണ് ഡ്രാഗണ്‍. ഉഴപ്പനായ എന്‍ജനീയറിങ് വിദ്യാര്‍ഥിയുടെ കഥായണ് ചിത്രം പറയുന്നത്.






