
നടിയും അവതാരകയുമായ പേളി മാണിക്കും ടെലിവിഷന്‍ താരം ശ്രീനിഷിനും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. ഇവരുടെ മക്കളായ നിലയും നിറ്റാരയും പ്രേക്ഷകരുടെ കണ്മണികളാണ്. ഇരുവരുടേയും ഓരോ ചിത്രങ്ങളും സന്തോഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുക പതിവാണ്.
ഇപ്പോഴിതാ നിലയ്ക്കും നിതാരയ്ക്കുമൊപ്പമുളള ചിത്രവും അതിനൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിരിക്കുകയാണ്് പേളി. കുട്ടികളില്ലാത്ത സമയത്തെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് പേളി പറയുന്നത്.
'' രണ്ട് കുട്ടികളെയും വെച്ച് കാര്യങ്ങള്‍ എങ്ങനെ ചെയ്യുന്നുവെന്ന് ആളുകള്‍ ചോദിക്കുമ്പോഴെല്ലാം ഞാന്‍ എന്നെക്കുറിച്ച് തന്നെയാണ് ചിന്തിക്കുന്നത്, അവരില്ലാതെ ഞാന്‍ ഇതെല്ലാം എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ചിന്തിക്കുന്നത്. എന്റെ കുഞ്ഞുങ്ങള്‍ എന്റെ ജീവിതത്തിലെ അവിഭാജ്യഘടകമായി മാറി, അത് എനിക്ക് ഹൃദയം നിറഞ്ഞെന്ന തോന്നലാണ് നല്‍കുന്നത്. ഇതില്‍ കൂടുതലൊന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. തീര്‍ച്ചയായും വെല്ലുവിളി നിറഞ്ഞ ദിവസങ്ങളുണ്ട്. ഞാന്‍ അത് കൈകാര്യം ചെയ്യുമ്പോള്‍ എനിക്ക് കൂടുതല്‍ ശക്തയായ എന്നെത്തന്നെ കാണാന്‍ കഴിയുന്നു. അവരാണ് എന്റെ ലോകം, ഞാന്‍ നന്ദിയുളളവളാണ്. നിലയും നിതാരയും. എല്ലാ അമ്മമാരും ഞാന്‍ പറഞ്ഞതിനോട് യോജിക്കും'- പോളി മാണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പേളിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി ആരാധകരും എത്തി. പേളിയെ ലഭിച്ചതില്‍ മാതാപിതാക്കളും കുഞ്ഞുങ്ങളും ഭാഗ്യം ചെയ്തവരാണെന്ന് ചിലര്‍ കുറിച്ചു. പേളിയുടെ കാഴ്ചപ്പാടിനെ പ്രകീര്‍ത്തിച്ച ചിലര്‍ എല്ലാ അര്‍ത്ഥത്തിലും ആ കുഞ്ഞുങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് കുറിച്ചു.






