
അബുദാബി; യുഎഇയില്‍ മാര്‍ച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഈ മാസം ഇന്ധനവിലയില്‍ കുറവ് ഉണ്ടായിട്ടുണ്ട്.യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോള്‍ ഡീസല്‍ വില തീരുമാനിക്കുന്നത്.
ഇന്ന് മുതല്‍ പുതിയഇന്ധനവില പ്രാബല്യത്തില്‍ വന്നു. പുതിയ ഇന്ധനവില അനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലീറ്ററിന് 2.73 ദിര്‍ഹമാണ്. ഫെബ്രുവരി മാസം 2.74 ദിര്ഹമാണ്പുതിയ നിരക്ക്. ഡീസല്‍ ലീറ്ററിന് 2.77 ദിര്‍ഹം ആണ് നിരക്ക്.ഫെബ്രുവരിയില്‍ ഇത് 2.82 ദിര്‍ഹം ആയിരുന്നു.






