ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റിനെ ഇ ഡി അറസ്റ്റ് ചെയ്തു. എം കെ ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ച രാത്രി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഫൈസിയെ കസ്റ്റഡിയിലെടുത്തതായാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്തിനായി ചില സംഘടനകൾ പ്രവർത്തിക്കുന്നതായിട്ടാണ് ആരോപണം. അവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് വരുകയാണ്. ഇപ്പോഴത്തെ നടപടി അതിന്റെ ഭാഗമാണെന്നാണ് ഇ ഡി പറയുന്നത്

Comments