
ബംഗലുരു: ഒരൊറ്റ ചുവട് കൂടി വെച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു. എന്നാല്‍ ആ ചുവട് അകലെ വെച്ചു തന്നെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘം തടഞ്ഞുനിര്‍ത്തി. പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് 12 കോടി വില മതിക്കുന്ന സ്വര്‍ണ്ണക്കട്ടികള്‍. വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് പിടിക്കപ്പെട്ട കന്നഡ ചലച്ചിത്രതാരം രണ്യാ റാവുവിനെ ഡിആര്‍ഐ സംഘമാണ് പിടികൂടിയത്.
പതിവായി നടത്തിയിരുന്ന ഗള്‍ഫില്‍ നടത്തിയിരുന്ന ഹൃസ്വ സന്ദര്‍ശനങ്ങളാണ് നടിയെ ഡിആര്‍ഐ സംഘത്തിന്റെ റഡാറില്‍ എത്തിച്ചത്. 2014 ലെ കന്നഡ ചിത്രമായ മാണിക്യയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച 33 കാരനായ താരം തിങ്കളാഴ്ച ദുബായില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ പറന്നെത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ബ്രീഫ്കേസുകളിലാക്കി കടത്തിയ സ്വര്‍ണം കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന.
കെംപ ഗൗഡ വിമാനത്താവളത്തിലെ സുരക്ഷാനടപടികള്‍ ഏറെക്കുറെ തീര്‍ത്ത് പുറത്തേക്ക് പോകാനൊരുങ്ങമ്പോഴാണ് ഒരു ഡിആര്‍ഐ സംഘം അവളെ തടഞ്ഞുനിര്‍ത്തി തിരച്ചില്‍ നടത്തിയത്. നടി സ്വര്‍ണ്ണം കടത്തുന്നതിന്റെ രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു നടപടി.
പരിശോധനയില്‍, 14.2 കിലോഗ്രാം ഭാരമുള്ള സ്വര്‍ണക്കട്ടികള്‍ കൗശലപൂര്‍വം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. 1962ലെ കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം 12.56 കോടി രൂപ വിലമതിക്കുന്ന കള്ളക്കടത്ത് പിടികൂടിയതായി ഡിആര്‍ഐ പ്രസ്താവനയില്‍ അറിയിച്ചു.ബംഗളൂരുവിലെ ലാവെല്ലെ റോഡിലുള്ള ഇവരുടെ വീട്ടിലും പിന്നാലെ തെരച്ചില്‍ നടത്തി. അവിടെ നിന്നും കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന ബെംഗളൂരുവിലെ ലാവെല്ലെ റോഡിലുള്ള താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സിയും പിടിച്ചെടുത്തതായും വിവരമുണ്ട്.
1962ലെ കസ്റ്റംസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം യുവതിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കേസില്‍ ആകെ പിടിച്ചെടുത്തത് 17.29 കോടി രൂപയാണ്, ഇത് സംഘടിത സ്വര്‍ണ്ണ കള്ളക്കടത്ത് ശൃംഖലകള്‍ക്ക് കനത്ത തിരിച്ചടിയായി,' ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു. 14.2 കിലോഗ്രാം പിടികൂടിയത് ബെംഗളൂരു വിമാനത്താവളത്തില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ സ്വര്‍ണം പിടിച്ചെടുക്കലാണെന്ന് ഏജന്‍സി അഭിപ്രായപ്പെട്ടു.






