
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല സംഭവത്തില്‍ പ്രതി അഫാനുമായി തെളിവെടുപ്പ് നടത്തി. പ്രതിയുടെ പിതൃമാതാവ് സല്‍മാബീവിയുടെ പാങ്ങോട്ടെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ആദ്യ കൊലപാതകം നടന്ന വീടാണിത്. മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തി അവരുടെ മാല കവര്‍ന്ന പ്രതി അത് പണയം വെച്ച സ്ഥാപനത്തില്‍ എത്തിയും തെളിവെടുപ്പ് നടത്തിയേക്കും.
സുരക്ഷാപ്രശ്നമുണ്ടെന്ന സാഹചര്യത്തില്‍ കടുത്ത സുരക്ഷയിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. പെരുമലയിലെ വീട്ടിലും തെളിവെടുപ്പ് നടത്തും. ചുറ്റികവാങ്ങിയ കടയിലെത്തിയും തെളിെവടുപ്പ് നടത്തും. സ്ഥലത്ത് തടിച്ചുകൂടി നില്‍ക്കുകയാണ് നാട്ടുകാര്‍. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഫാനുമായി രാവിലെ തെളിവെടുപ്പ് നടന്നിരുന്നില്ല.
മറ്റ് കൊലപാതകങ്ങള്‍ നടന്ന വെഞ്ഞാറമൂട്ടിലെ വീട്ടിലേക്ക് അഫാനെ കൊണ്ടുപോകും. അഫാന്റെ തെളിവെടുപ്പിന് അന്വേഷണസംഘത്തിന് മുന്നില്‍ ഇനിയുള്ളത് മൂന്ന് ദിവസം മാത്രമാണ്. അതിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്.






