
അടിക്കടി വിയറ്റ്നാമിലേക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രഹസ്യ സന്ദര്‍ശനം നടത്തുന്നുവെന്ന് ബിജെപി. സന്ദര്‍ശന വിവരം പരസ്യമാക്കാതെയുള്ള യാത്ര ദേശ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നാണ് ബിജെപിയുടെ പ്രധാന വിമര്‍ശം.
പുതുവത്സരം വിയറ്റ്നാമില്‍ ആഘോഷിച്ച രാഹുല്‍ ഗാന്ധി, ഹോളിയും അവിടെ തന്നെയാണോ ആഘോഷിച്ചതെന്നാണ് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചത്. 22 ദിവസത്തേക്ക് അദ്ദേഹം വിയറ്റ്നാമില്‍ തുടരും എന്നാണ് താന്‍ അറിഞ്ഞത്. സ്വന്തം മണ്ഡലത്തില്‍ പോലും തുടര്‍ച്ചയായി ഇത്രയം ദിവസം അദ്ദേഹം ചെലവഴിച്ചിട്ടില്ല' - ബിജെപി വക്താവ് കുറ്റപ്പെടുത്തി.






