രണ്ടുദിവസം മുന്‍പ് നടന്ന നൃത്തപരിപാടിക്കിടെയായിരുന്നു വികാരനിര്‍ഭരമായ നിമിഷം അരങ്ങേറിയത്. നൃത്തം ചെയ്യുന്നതിനിടയില്‍ വികാരാധീനയായ നടി നവ്യ നായരെ കാണികള്‍ക്കിടയില്‍ നിന്നെത്തിയ ഒരു മുത്തശ്ശി ആശ്വസിപ്പിക്കുകയായിരുന്നു.
സെക്യൂരിറ്റി ജീവനക്കാര്‍ മുത്തശ്ശിയെ വേദിക്കരികില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചെങ്കിലും നടിയുടെ അടുത്തേക്ക് എത്താന്‍ ശ്രമിക്കുകയായിരുന്നു അവര്‍. ഇതു കണ്ട നവ്യ മുത്തശ്ശിയുടെ കൈകളില്‍ പിടിച്ച് മുഖത്തോട് ചേര്‍ത്തു. വികാരാധീനമായ ഈ രംഗം കണ്ട് കാണികളും കണ്ണിരണിഞ്ഞു.
എനിക്ക് പറയാന്‍ വാക്കുകളില്ല, സര്‍വ്വം കൃഷ്ണാര്‍പ്പണം എന്നാണു മുത്തശ്ശിക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നവ്യ കുറിച്ചത്.