തിരുവനന്തപുരം: പെന്‍ഷന്‍കാര്‍ക്ക് അവദിച്ച കഴിഞ്ഞ മൂന്നു ക്ഷാമബത്താ ഗഡുക്കളുടെ കുടിശിക അനുവദിക്കണമെന്ന് കേരളാ സേ്റ്ററ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഓരോ ഗഡുവിനും 40 മാസത്തെ വരെ കുടിശിക ലഭിക്കാനുണ്ടു്. ഇത് പെന്‍ഷന്‍കാര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് വി.എം. മോഹനന് പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടി മൈക്കിള്‍ സിറിയക്, പി.രാധാകൃഷ്ണ കുറുപ്പ്, ഡോ. വര്ണ്മീസു പേരയില്‍, ജയ്സണ്‍ മാന്തോട്ടം, വടയക്കണ്ടി നാരായണ്‍, മാത്തച്ചന് പ്ലാന്തോട്ടം, ബാബു ജോസഫ്, പി.റ്റി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

