
തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു നടൻ രവി മോഹന്റെയും ആർതി രവിയുടെയും വിവാഹമോചന വാർത്ത. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു 15 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നുവെന്ന് ജയം രവി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എന്നാൽ രവി തന്നെ അറിയിക്കാതെയാണ് വിവാഹമോചന പ്രഖ്യാപനം നടത്തിയത് എന്നായിരുന്നു ആർതി പറഞ്ഞത്.
കഴിഞ്ഞ ദിവസം രവി മോഹന്‍ മക്കളെ അവഗണിക്കുന്നതിനെ കുറിച്ചും വേര്‍പിരിയല്‍ തീരുമാനിച്ചതിന് ശേഷം അമ്മയെന്ന നിലയില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും കുറിപ്പ് പങ്കുവച്ചിരുന്നു.
ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള അടുപ്പമാണ് രവി മോഹന്റെയും ആർതിയുടെയും വിവാഹമോചനത്തിന് കാരണമെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഒരിക്കൽ കെനിഷ ഇക്കാര്യങ്ങൾ നിഷേധിക്കുകയും ചെയ്തു.
കെനിഷയും രവി മോഹനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് നിര്‍മ്മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തിന് രവി മോഹന്‍ എത്തിയത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് കെനിഷയും രവിയും വിരുന്നിന് എത്തിയത്.ഇപ്പോഴിതാ ഇരുവുരം വീണ്ടും ഒന്നിച്ചെത്തിയ വേദിയില്‍ നിന്നുളള ഒരു വീഡിയോ വൈറലാവുകയാണ്.
யாரோ?
சேம் காஸ்ட்யூம் போட்டு இப்டி ஓப்பனா வரலாமானு கேட்டாங்க ?
Ravi Mohan & Kaneesha 😹






