തിരുവനന്തപുരം: 2026 തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അധികാരത്തില്‍ എത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പുത്തരിക്കണ്ടം മൈതാനത്ത് ബിജെപി സംഘടിപ്പിച്ച വാര്‍ഡ്തല നേതൃതല സംഗമത്തില്‍ സംസാരിക്കുമ്പോഴാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ അമിത്ഷാ എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാരാണെന്നും കേരളത്തില്‍ വികസനം വരണമെങ്കില്‍ ഇവരെ രണ്ടുപേരെയും പതിവായി മാറ്റുന്നത് അവസാനിപ്പിച്ച് ബിജെപിയ്ക്ക് ഭരണം നല്‍കാനും പറഞ്ഞു.
കഴിഞ്ഞ 11 വര്‍ഷമായി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് എതിരേ ഒരു അഴിമതിയാരോപണം പോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. മോദി മുമ്പോട്ട് വെയ്ക്കുന്നത് അഴിമതി രഹിത ഭരണം, വിവേചനമില്ലാത്ത സര്‍ക്കാര്‍ നടപടികള്‍, പ്രീണനരാഷ്ട്രീയമല്ലാത്ത വികസനം എന്നിവയാണെന്നും പറഞ്ഞു. വികസിത കേരളം സാധ്യമാകണമെങ്കില്‍ ബിജെപി ഇല്ലാതെ നടക്കില്ല. മോദി വിഴിഞ്ഞം അടക്കമുള്ള പദ്ധതികള്‍ക്ക് തറക്കല്ലിട്ട് കേരളത്തിന്റെ വികസനത്തിന് തുടക്കമിട്ടിരിക്കുകയാണ്.
ദേശീയപാത അടക്കമുള്ള മോദി സര്‍ക്കാരിന്റെ വികസരപരിപാടികള് അമിത്ഷാ എണ്ണിയെണ്ണി പറഞ്ഞു. മോദി ഭാരതത്തെ സുരക്ഷിതമായ രാഷ്ട്രമാക്കിമാറ്റി. 11 ാം സ്ഥാനമുണ്ടായിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നാലാം സ്ഥാനത്തേക്ക് ഉയര്ത്തിക്കെണ്ടുവന്നു. 4000 കോടി വികസനപദ്ധതിയാണ് മോദിയുടെ ബിജെപി സര്‍ക്കാര്‍ രാജ്യത്തിന് നല്‍കിയത്. ഇതില്‍ കൊച്ചിയിലെ ഡ്രൈഡോക്ക് പദ്ധതിയും ഉണ്ടെന്നും 14 ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാതയ്ക്കായി 65000 കോടിയാണ് അനുമതി നല്‍കിയതെന്നും പറഞ്ഞു. 11 ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് രണ്ടു വന്ദേഭാരത് ട്രെയിന്‍ ഓടിച്ചെന്നും കേരളത്തിലെ റെയില്‍വേ മെച്ചപ്പെട്ടതായും പറഞ്ഞു.
2026 മാര്‍ച്ച് ആകുമ്പോള്‍ നക്സലിസത്തില്‍ നിന്നും രാജ്യം മോചിതമാകും. തീവ്രവാദത്തിന് മറുപടി നല്കാന് മോദി സര്‍ക്കാരിനേ കഴിയൂ. ഉറിയിലും പുല്‍വാമയിലും തീവ്രവാദം ഉണ്ടായപ്പോള്‍ വ്യോമാക്രമണത്തിലൂടെയും പഹല്‍ഗാമിന് തീവ്രവാദികളുടെ വീട്ടില്‍കയറി നമ്മള് മറുപടി നല്കി. മോദിജി തന്നെ വികസിത കേരളവും സാക്ഷാത്ക്കരിക്കും.
കേരളത്തിലെ ഇടതു വലതു ഭരണത്തിന് അഴിമതിയുടെ മുന്‍കാല ചരിത്രമാണ് ഉള്ളത്. സഹകരണബാങ്ക്, എക്സാലോജിക്, ലൈഫ്മിഷന്, പിപിഇ കിറ്റ്, ഇപ്പോള്‍ സര്‍ക്കാരിന്റെ രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് സ്വര്‍ണ്ണക്കടത്തെന്ന് മറന്നുപോകരുതെന്നും പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയപ്പോള്‍ സോളാര്‍ ഉള്‍പ്പെടെയുള്ള അഴിമതികള്‍ യുഡിഎഫ് സര്‍ക്കാര്‍ കാലത്താണ് നടന്നത്. കോണ്‍ഗ്രസ് അടച്ചുപൂട്ടാന്‍ പോകുന്ന പാര്‍ട്ടിയാണെന്നും അമിത്ഷാ പറഞ്ഞു.
വികസിതഭാരതമെന്നത വികസിത കേരളത്തില്‍ കൂടിയാണ് സാധ്യമാകാന്‍ പോകുന്നത്. ദക്ഷിണഭാരതത്തിലെ സംസ്ഥാനങ്ങള്‍ വികസിക്കാതെ വികസിത ഭാരതം പൂര്‍ണ്ണമാകില്ല. പോപ്പുലര്‍ ഫ്രണ്ടിനെ ഇല്ലാതാക്കിയത് മോദി സര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും പോപ്പുലര്‍ഫ്രണ്ട് കേരളത്തില്‍ നിലനിന്നു. കേരളത്തെ ദേശവിരുദ്ധരുടെ നാടാക്കി എല്‍ഡിഎഫ് സര്‍ക്കര്‍ മാറ്റി. പിഎഫ്എയ്ക്ക് എതിരേ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തു നടപടിയെടുത്തു. രണ്ടു മുന്നണികളും കൂടി കേരളത്തെ ദേശവിരുദ്ധരുടെ ദേശമാക്കി മാറ്റി.
ബിജെപി രാജ്യമാകെ പടര്‍ന്നുകഴിഞ്ഞു. കേരളത്തില്‍ ഭാരതീയജനതാപാര്‍ട്ടി അധികാരത്തില്‍ എത്താന്‍ സമയമായിരിക്കുകയാണ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും ബിജെപിയുടെ വോട്ടുശതമാനം കൂടുന്നത് ഇതാണ് കാട്ടിത്തരുന്നത്. 2026 ല്‍ കേരളത്തില്‍ ബിജെപിസര്‍ക്കാര്‍ അധികാരത്തില്‍ എത്തും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയക്കൊടി പാറിക്കും.
കേരളത്തില്‍ യഥാര്‍ത്ഥ വികസനമാണ് വേണ്ടതെങ്കില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറ്റിമാറ്റി പരീക്ഷിക്കുന്നതിന് പകരം എന്‍ഡിഎയ്ക്ക് അവസരം നല്‍കുകയാണ് വേണ്ടത്. ത്രിപുരയിലും അസമിലും സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും പരിഹസിച്ചു. എന്നാല്‍ ത്രിപുരയില്‍ ബിജെപി ഭരണംപിടിക്കുകയും അസമില്‍ രണ്ടുതവണ അധികാരത്തില്‍ എത്തുകയും ചെയ്തെന്നും പറഞ്ഞു.

Comments