
തിരുവനന്തപുരം: പേരൂര്‍ക്കട ലോ കോളജിന്റെ പ്രധാനകവാടം പൊളിച്ചു നീക്കി. മാനേജുമെന്റ് തന്നെയാണ് കവാടം പൊളിച്ചു നീക്കിയത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മ്മിച്ച പ്രധാന കവാടം പൊളിച്ച് നീക്കാന്‍ ലോ അക്കാദമിക്ക് റവന്യൂ വകുപ്പ് ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു.
ലോ അക്കാദമി ഭൂമിയിലെ ഹോട്ടലിലും ബാങ്കിലും ഉടന്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ, അക്കാദമി സ്വകാര്യ കോളേജോ അതോ സ്വാശ്രയ കോളേജാണോ എന്ന് കേരളാ സര്‍വകലാശാല പരിശോധിച്ചു വരികയാണ്. അക്കാദമി ഘടനയെ കുറിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ടെന്ന് വിസിയും വ്യക്തമാക്കിയിട്ടുണ്ട്.
അക്കാദമി ഭരണസമിതിയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കാന്‍ തിരുവനന്തപുരം സബ് കോടതി 15 ലേക്ക് മാറ്റിയിട്ടുണ്ട്. അക്കാദമിയുടെ അഫിലിയേഷന് റദ്ദാക്കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ വീണ്ടും ആവശ്യപ്പെട്ടു.






