
ഇന്നലെയായിരുന്നു മഞ്ജു വാര്യരുടെ നാല്പത്തിയേഴാം പിറന്നാള്‍. അടുത്ത സുഹൃത്തുക്കളും ആരാധകരും എല്ലാം മഞ്ജുവിന് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തി. ഇത്തവണത്തെ പിറന്നാള്‍ മഞ്ജു അങ്ങ് ജപ്പാനിലാണ് ആഘോഷിച്ചത്. കൂട്ടിന് ആരുമില്ല, തിന്ച്ച്, ഒരു സോളോ ട്രിപ് നടത്തിക്കൊണ്ട് ബര്‍ത്ത് ഡേ ആഘോഷിച്ച, ജപ്പാനില്‍ നിന്നുള്ള ചിത്രങ്ങള്‍ മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ആശംസ അറിയിച്ചവര്‍ക്കെല്ലാം, സ്നേഹവും നന്ദിയും അറിയിക്കുകയും ചെയ്തു.
ജപ്പാനില്‍ നിന്ന് മഞ്ജു പങ്കുവച്ച ഫോട്ടോകളില്‍ ഒന്ന് തിരഞ്ഞെടുത്താണ് തൃഷ കൃഷ്ണ നടിയ്ക്ക് ആശംസകള്‍ അറിയിച്ചത്. ഇരുവരും തമ്മില്‍ ഒന്നിച്ചൊരു സിനിമ ഇതുവരെ ചെയ്തിട്ടില്ല എങ്കിലും, പരസ്പരം നന്നായി അറിയാം. പല അവാര്‍ഡ് ഷോകളിലും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. അതിലൂടെ ഉണ്ടായ സൗഹൃദം ഇരുവരും തുടരുന്നുമുണ്ട്.






