ബോളിവുഡിന്റെ കിംഗ് ഖാന് ഷാരൂഖ് ഖാന് തന്റെ മികച്ച കഥാപാത്രങ്ങളിലൂടെ ബ്ലോക്ക്ബസ്റ്റര്‍ സിനിമകളിലൂടെയും എന്നും ആരാധകര്‍ക്ക് ആവേശമായിട്ടുണ്ട്. താരത്തിന്റെ മക്കളായ ആര്യന് ഖാനും സുഹാനയും ബിഗ് സ്ക്രീനിലെത്തും മുമ്പു തന്നെ താരപദവിയിലെത്തിയവരാണ്. അച്ഛന് ശേഷം മകളും ക്യാമറയ്ക്ക് മുന്നില്‍ തിളങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ആര്യന് തന്റെ കരിയര്‍ തെരഞ്ഞെടുത്തത് സംവിധാനത്തിലൂടെയാണ്.
ബോളിവുഡിന്റെ കഥ പറയുന്ന ‘ദ ബാഡ്സ് ഓഫ് ബോളിവുഡ്’ എന്ന നെറ്റ്ഫ്ലിക്സ് സീരീസിലൂടെയാണ് ആര്യന് സംവിധായകതൊപ്പി അണിഞ്ഞത്. നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും േനേടിയാണ് ഈ സീരീസ് മുന്നേറിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ പ്രീമിയറിന് ഏകദേശം ഒരു മാസത്തിനുശേഷം, ആര്യൻ ഖാന്റെ നെറ്റ്ഫ്ലിക്സ് അരങ്ങേറ്റ സീരീസിന് വലിയൊരു ആരാധകനെ കിട്ടിയിരിക്കുകയാണ്, രാഷ്ട്രീയക്കാരനും എഴുത്തുകാരനുമായ ശശി തരൂര്‍. പരമ്പരയെക്കുറിച്ച് വിശദമായ അവലോകനം എഴുതിയും ആര്യനെയും ഷാരൂഖിനെയും അഭിനന്ദിച്ചുമാണ് കോൺഗ്രസ് എംപി ശശി തരൂര്‍ എക്സില്‍ തന്റെ അഭിപ്രായം കുറിച്ചത്.
‘‘എനിക്ക് ജലദോഷവും ചുമയും പിടിപെട്ടതിനാല്‍ രണ്ടു ദിവസമായി എന്റെ എല്ലാ എന്കേജ്മെന്റും റദ്ദാക്കി വീട്ടിലിരിക്കുകയാണ്. അതുകൊണ്ട് എന്റെ സ്റ്റാഫും സഹോദരി സ്മിത തരൂരും കമ്പ്യൂട്ടറിൽ നിന്നുള്ള എന്റെ ശ്രദ്ധ മാറ്റി നെറ്റ്ഫ്ലിക്സ് ഇന്ത്യ പരമ്പര കാണാന്‍ പ്രേരിപ്പിച്ചു, ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നെനിക്ക് അതിലൂടെ കാണാന്‍ സാധിച്ചു, ശരിക്കും ഒരു ഒടിടി ഗോള്‍ഡ്...
ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭമായ ‘ദ ബാഡ്സ് ഓഫ് ബോളിവുഡ്’ കണ്ടുകഴിഞ്ഞതേയുള്ളൂ, പ്രശംസാ വാക്കുകൾക്കായി ഞാൻ ആകാംക്ഷയോടെ പരതുകയാണ്. ഈ സീരീസ് നിങ്ങളിലേക്ക് വളരാൻ സമയമെടുക്കും, പക്ഷേ പിന്നീട് നിങ്ങൾ അപ്രതിരോധ്യമായി അതിൽ ലയിച്ചു പോകും... ഇതിലെ എഴുത്ത് മൂർച്ചയുള്ളതാണ്, ദിശ നിർഭയമാണ്, ഈ ആക്ഷേപഹാസ്യത്തിന്റെ ധീരതയാണ് ബോളിവുഡിന് ആവശ്യമുള്ളത്. ഒരു പ്രതിഭ, പലപ്പോഴും തമാശക്കാരൻ, ചിലപ്പോൾ വികാരഭരിതൻ, എപ്പോഴും അചഞ്ചലമായ ഭാവം, ഗ്ലാമറിനപ്പുറം, എല്ലാ സിനിമാറ്റിക് ക്ലീഷേകളും റേസർ പോലുള്ള ബുദ്ധിയോടെ അവതരിപ്പിക്കുന്നു - പ്രേക്ഷകരെ അഭിനയത്തിലേക്കും തിരശ്ശീലയ്ക്കു പിന്നിലും എത്തിക്കുന്ന ഉൾക്കാഴ്ചയുള്ള തമാശകളുടെ ഒരു പരമ്പര.
ഏഴ് ശ്രദ്ധേയമായ എപ്പിസോഡുകൾ ഒരു യഥാർത്ഥ കഥപറച്ചിൽ ശക്തിയുടെ വരവിനെ അടയാളപ്പെടുത്തുന്നു. നിങ്ങള്‍ക്ക് ഒരു നല്ല നമസ്കാരം, ആര്യൻ ഖാൻ, ഒരു നമസ്കാരം, താങ്കള്‍ ഒരു മാസ്റ്റർപീസ് അവതരിപ്പിച്ചിരിക്കുന്നു, ‘ദ ബാഡ്സ് ഓഫ് ബോളിവുഡ്’ മികച്ചതാണ്...
ഷാരൂഖ് ഖാന്, ഒരു അച്ഛനില്‍ നിന്ന് മറ്റൊരു അച്ഛനിലേക്ക്... ഞാന്‍ പറയട്ടെ... നിങ്ങള്‍ വളരെ അഭിമാനിക്കണം...’’ എന്നാണ് ശശി തരൂര്‍ കുറിച്ചത്. ഒപ്പം ആര്യന് ഖാന്, ബോളിവുഡ്, മസ്റ്റ് വാച്ച് എന്നീ ഹാഷ് ടാഗുകളും ശശി തരൂര്‍ കുറിച്ചിട്ടുണ്ട്.

തരൂരിന്റെ പോസ്റ്റിനോട് ഷാരൂഖ് ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, ഇരുവരും ഓൺലൈനിൽ ലഘുവായ ആശയങ്ങൾ പങ്കുവെക്കുന്നത് ഇതാദ്യമല്ല. ഈ വർഷം ആദ്യം, ജവാൻ എന്ന ചിത്രത്തിന് ദേശീയ അവാർഡ് നേടിയതിന് ഷാരൂഖിനെ തരൂർ അഭിനന്ദിച്ചപ്പോൾ, തന്റെ സവിശേഷമായ വാചാലതയോടെ താരം മറുപടി നൽകിയിരുന്നു, ‘ലളിതമായ പ്രശംസയ്ക്ക് നന്ദി മിസ്റ്റർ തരൂർ. മാഗ്നിലോക്വന്റ് ആൻഡ് സെക്വിപെഡലിയനായ മറ്റൊന്ന് എനിക്ക് മനസ്സിലാകുമായിരുന്നില്ല...’ എന്നാണ് ചിരിക്കുന്നതിനൊപ്പമുള്ള കുറിപ്പ് ഷാരൂഖ് പങ്കിട്ടത്.
റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിര്‍മ്മിച്ച ആര്യൻ ഖാന്റെ ‘ദി ബാഡ്സ് ഓഫ് ബോളിവുഡ്’ 2025 സെപ്റ്റംബർ 18 നാണ് നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ചു തുടങ്ങിയത്. ആക്ഷേപഹാസ്യ ആക്ഷൻ കോമഡി ഡ്രാമയിൽ ബോബി ഡിയോൾ, ലക്ഷ്യ ലാൽവാനി, രാഘവ് ജുയാൽ, സഹേർ ബംബ, അന്യ സിംഗ്, മനോജ് പഹ്വ എന്നിവരും അഭിനയിക്കുന്നു. അനാദരവില്ലാത്ത നർമ്മം, പാളികളുള്ള കഥപറച്ചിൽ, സിനിമാ വ്യവസായത്തിന്റെ അടിത്തട്ടിലേക്കുള്ള ഒരു പുതിയ കാഴ്ചപ്പാട് എന്നിങ്ങനെയുള്ള പ്രശംസകളാണ് ഈ സീരീസിന് ലഭിച്ചത്.

Comments