
ഓരോ മലയാളിയെന്നല്ല, ലോകത്തിന്റെ പല കോണുകളിലുള്ളവര്‍ക്കു ജീവിതമാര്‍ഗങ്ങളുടെ അത്താണിയാണിന്ന് യു.കെ.യില്‍. മകന് എവിടെ ജോലി ചെയ്യുന്നുവെന്ന ഒരു ചോദ്യമുണ്ട്. ഉത്തരം വേഗത്തില്വരും യു.കെയിലെന്ന്. മകളോ? അവളും യു.കെയിലെന്ന്. ഇങ്ങനെ ഇതര രാജ്യങ്ങളില്‍നിന്നുള്ളവരെല്ലാം ജോലി തേടിയെത്തിയതോടെ അവസരങ്ങളുടെ ലോകം എന്നതിനപ്പുറം യു.കെ. ഇന്നവരുടെയെല്ലാം സംഗമ ഭൂമിയാണ്. എന്നാല്‍ അവരിലേക്ക് ആവശ്യമുള്ളതെല്ലാം ഇ-കൊമേഴ്സില്‍ അതിവേഗ ഡെലിവറിയിലൂടെ വിശ്വസ്തതയോടെയും ഉത്തരവാദിത്തത്തോടെയും എത്തിക്കുകയാണ് ജിഫി.കോം എന്ന ഇ-കൊമേഴ്സ് സംരംഭം. തുടക്കം മുതലേ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ജിഫിയുടെ സേവനം ഉപയോഗിക്കുന്നത്. ജിഫിയുടെ ഉപഭോക്തൃ സൗഹൃദ സംവിധാനവും വേഗതയേറിയ ഡെലിവറിയും ഇന്നു യു.കെയില്‍ വലിയ വിശ്വാസം നേടുകയും ചെയ്തിട്ടുണ്ട്.
ഠ ഇഷ്ടങ്ങള്‍ക്കനുസരിച്ച് എല്ലാ ഉല്‍പ്പന്നങ്ങളും
യു.കെയിലെ മലയാളികളുടെയും സൗത്ത് ഏഷ്യന്‍, ആഫ്രിക്കന്‍ പൗരന്മാരുടെയും ദൈനംദിന ആവശ്യങ്ങളെയും അഭിരുചികളെയും മുന്‍നിര്‍ത്തിയാണ് ജിഫി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ''ഓരോരുത്തരുടേയും ആവശ്യങ്ങളും ഇഷ്ടങ്ങളും വേറിട്ടതാണ്. പക്ഷെ അവരെല്ലാം പൊതുവായി ആഗ്രഹിക്കുന്ന ഒന്നുണ്ട്, മനസിലുള്ളത് എത്രയും പെട്ടെന്ന് കൈയിലെത്തണം. അതാണ് ജിഫി സാധ്യമാക്കുന്നത്'' ജിഫിയുടെ സി.ഇ.ഒ. ശരത് ജോസ് ബ്രാന്‍ഡിന്റെ പ്രത്യേകത ചൂണ്ടിക്കാട്ടി പറയുന്നു. ഗ്രോസറി, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, കിച്ചന് അപ്ലയന്‍സസുകള്‍, മൊബൈല്‍ ഫോണ്‍, മൊബൈല്‍ ആക്സസറീസ്, ഒറിജിനല്‍ തേക്ക് ഫര്‍ണിച്ചര്‍, ബെഡ് ഷീറ്റുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ദുബായ് ചോക്ലേറ്റുകള്‍ തുടങ്ങി പുതുതായി വിപണിയില്‍ എത്തുന്ന വിവിധ ആഭ്യന്തര-ആഗോള ബ്രാന്‍ഡുകളും ജിഫിയില്‍ ലഭ്യമാണ്.
ഠ ഗുണമേന്മയ്ക്കു മുന്തിയ പരിഗണന
ഗുണമേന്മയ്ക്കു മുന്തിയ പരിഗണന നല്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ജിഫി. കൂടാതെ, ചെറുസംരംഭങ്ങള്ക്കുള്ള വലിയൊരു അവസരവും ജിഫി ഒരുക്കുന്നു. നിങ്ങളുടെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ ജിഫിയിലൂടെ നേരിട്ട് ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാനുമാകും. ഇതിനാല്‍ കുറഞ്ഞ ചെലവില്‍ വിപണിയിലും കൂടുതല്‍ ആളുകളിലേക്ക് എത്തുവാനും മികച്ച വഴിയാണ് ജിഫി. ഡെലിവറിക്കും പരസ്യത്തിനും വിപണനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ജിഫിയില്തന്നെ ഒരുക്കിയിട്ടുണ്ട്. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും വികസിപ്പിക്കാനും സുരക്ഷിതവും വിശ്വാസയോഗ്യവുമായ വേദിയാണ്
ജിഫിയെന്നും ശരത് ജോസ് വ്യക്തമാക്കുന്നു.






