
കൊച്ചി: കസ്റ്റഡി മരണങ്ങള് മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്ന സംസ്ഥാന പോലീസ് ആസ്ഥാനത്തിന്റെ നിലപാട് നിയമവകുപ്പിനെക്കൊണ്ട് അടിയന്തരമായി തിരുത്തണമെന്ന പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്കി.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കേരളത്തിന്റെ മുന്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലുമായ ടി. ആസഫലിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ കാര്യാലയം നല്കിയ വിവരാവകാശ മറുപടിയിലാണ് കസ്റ്റഡി മര്‍ദനവും മരണങ്ങളും മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്ന വിചിത്ര നിലപാട്.ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്സിങ് ഇതുസംബന്ധിച്ചു നല്കിയ പരാതി തുടര്‍നടപടികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു കൈമാറി.
സംസ്ഥാന പോലീസ് ആസ്ഥാനത്തിന്റെ നിലപാട് നിയമത്തെയും കോടതി നിര്‍ദേശങ്ങളെയും അട്ടിമറിക്കുന്നതും വെല്ലുവിളിക്കുന്നതുമാണ്. കസ്റ്റഡി പീഡനവും മരണവും അംഗീകരിക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞ ദിവസവും സുപ്രീം കോടതി ആവര്‍ത്തിച്ചിരുന്നു.
രാജുപോള്‍






