ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Educational News
  3. Education
Loading...

ശ്രീചിത്രയില്‍ പോസ്‌റ്റ്‌ ബേസിക്‌ ഡിപ്ലോമ പ്രോഗ്രാമുകള്‍

Authored by Web Desk | Last updated: 04 Dec 2025, 11:37 PM | 2 min read

Print

കേന്ദ്ര സര്‍ക്കാരിന്റെ ശാസ്‌ത്ര സാങ്കേതിക വകുപ്പിനു കീഴിലെ സര്‍വകലാശാലയുടെ പദവിയുള്ള ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ മെഡിക്കല്‍ സയന്‍സസ്‌ ആന്‍ഡ്‌ ടെക്‌നോളജി (ങ്കസ്സണ്ടപ്പസ്സ) 2026 അധ്യയന വര്‍ഷത്തേക്കുള്ള പോസ്‌റ്റ്‌ ബേസിക്‌ ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു.


പ്രധാന തീയതികള്‍


ഓണ്‍ലൈന്‍ അപേക്ഷകളുടെ ലഭ്യത: 2025 ഡിസംബര്‍ 16 വരെ. എഴുത്തുപരീക്ഷ/അഭിമുഖം: 2025 ഡിസംബര്‍ 22.


സൂപ്പര്‍ സ്‌പെഷ്യാലിറ്റികളില്‍ കഴിവും പരിശീലനവുമുള്ള നഴ്‌സുമാരുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള രണ്ട്‌ സ്‌പെഷ്യാലിറ്റി ഡിപ്ലോമ പ്രോഗ്രാമുകള്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ വാഗ്‌ദാനം ചെയ്യുന്നു. (1) പോസ്‌റ്റ്‌ ബേസിക്‌ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ-തൊറാസിക്‌ നഴ്‌സിങ്‌. (2) പോസ്‌റ്റ്‌ ബേസിക്‌ ഡിപ്ലോമ ഇന്‍ ന്യൂറോ സയന്‍സ്‌ നഴ്‌സിങ്‌.

ഔട്ട്‌പേഷ്യന്റ്‌സ്‌, ഇന്‍പേഷ്യന്റ്‌സ്‌, ഇന്റന്‍സീവ്‌ കെയര്‍ ഉള്‍പ്പെടെയുള്ള സ്‌പെഷ്യാലിറ്റികളില്‍ നൈപുണ്യമുള്ള ബെഡ്‌സൈഡ്‌ നഴ്‌സുമാരായി പഠിതാക്കളെ തയ്യാറാക്കാനും ഈ മേഖലകളില്‍ നൈപുണ്യമുള്ളക്ല ിനിക്കല്‍ നഴ്‌സിങ്‌ ഉദ്യോഗസ്‌ഥരായി നേതൃപാടവം ഏറ്റെടുക്കാനും അവരെ സജ്‌ജരാക്കുന്ന വിധത്തിലാണ്‌ ഈ പ്രോഗ്രാമുകള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. ഇതിനുള്ള വിപുലമായ വിദ്യാഭ്യാസവുംക്ല ിനിക്കല്‍ അനുഭവവും അവര്‍ക്കു നല്‍കും. ഒരു വര്‍ഷത്തെ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കും കൂടുതല്‍ക്ല ിനിക്കല്‍ അനുഭവം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും രണ്ടാംവര്‍ഷത്തില്‍ തുടരാന്‍ അനുവാദമുണ്ടാകും. കൂടുതല്‍ക്ല ിനിക്കല്‍ അനുഭവം നേടാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ രണ്ടാം വര്‍ഷം ഓപ്‌ഷണല്‍ ആയി കണക്കാക്കാം.


കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത


1. രജിസ്‌റ്റര്‍ ചെയ്‌ത നഴ്‌സ്‌ (ആര്‍.എന്‍. ആന്‍ഡ്‌ ആര്‍.എം) അല്ലെങ്കില്‍ തത്തുല്യം.

2. പ്രവേശനത്തിനുമുമ്പ്‌ ഐ.എന്‍.സിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്‌.

3. ശാരീരികമായി ആരോഗ്യമുള്ളവരായിരിക്കണം.


പ്രായം


ഉയര്‍ന്ന പ്രായപരിധി: 35 വയസ്‌ (2026 ജനുവരി 1 അനുസരിച്ച്‌). ഒ.ബി.സി അപേക്ഷകര്‍ക്ക്‌ മൂന്നു വര്‍ഷത്തെയും എസ്‌.സി/എസ്‌.ടി അപേക്ഷകര്‍ക്ക്‌ അഞ്ചു വര്‍ഷത്തെയും ഇളവ്‌ ലഭിക്കും.


തെരഞ്ഞെടുപ്പ്‌


പൊതുപ്രവേശന പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ ശതമാനം പരിഗണിച്ച്‌ കര്‍ശനമായ മെറിറ്റ്‌ അടിസ്‌ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്‌. ഒബ്‌ജക്‌ടീവ്‌ ടൈപ്പ്‌ (എം.സി.ക്യു) പരീക്ഷയില്‍ ഏറ്റവും കുറഞ്ഞ വിജയമാര്‍ക്ക്‌ 50 ശതമാനമാണ്‌. എസ്‌.സി/എസ്‌.ടി/ഒ.ബി.സി (എന്‍.സി.എല്‍) വിഭാഗക്കാര്‍ക്ക്‌ ഇളവ്‌ നല്‍കും. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടിയവരെ പ്രാക്‌ടിക്കലിനായി ഷോര്‍ട്ട്‌ലിസ്‌റ്റ്‌ ചെയ്യും. എഴുത്തുപരീക്ഷാ ഫലത്തോടൊപ്പം അഭിമുഖ തീയതിയും പ്രസിദ്ധീകരിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോണ്‍: 91-471-2524269/649/289/150 ഇ-മെയില്‍: ത്സനുദ്ദന്ഥ്യന്ധദ്ധണ്ഡന്ഥന്ധ.ന്റ്യ.ദ്ധ വെബ്‌സൈറ്റ്‌: ന്ദന്ദന്ദ.ന്ഥ്യന്ധദ്ധണ്ഡന്ഥന്ധ.ന്റ്യ.ദ്ധ ലിങ്ക്‌: ന്ധന്ധണ്മന്ഥ:ന്ദന്ദന്ദ.ന്ഥ്യന്ധദ്ധണ്ഡന്ഥന്ധ.ന്റ്യ.ദ്ധ/ ന്റ്യന്റ നു്രണ്ഡദ്ധ്യ%20ന്റ%്ര20ത്സനുന്ഥനുന്റത്സ്യക്ക്യന്റനു്രണ്ഡദ്ധ്യക്കണ്ഡ്രദ്ധന്ഥന്ഥദ്ധഗ്നന്ഥ


ഡല്‍ഹി ടെക്‌നോളജിക്കല്‍

യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്‌.ഡി.


ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി (ഡി.ടി.യു) 2026 സെഷനിലേക്കുള്ള മുഴുവന്‍സമയ, പാര്‍ട്ട്‌ ടൈം പിഎച്ച്‌.ഡി പ്രോഗ്രാമുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു.


പ്രധാന തീയതികള്‍


ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും രജിസ്‌ട്രേഷന്‍ ഫീസ്‌ അടയ്‌ക്കാനുമുള്ള അവസാന തീയതി: ഡിസംബര്‍ 07. പ്രവേശന പരീക്ഷാത്തീയതി: ഡിസംബര്‍ 22, 23. അഭിമുഖത്തിനുള്ള തീയതി: ഡിസംബര്‍ 29, 30, 31.


സ്‌പെഷ്യലൈസേഷനുകള്‍


മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌;ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി;എന്‍വയോണ്‍മെന്റല്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍ജിനീയറിങ്‌, ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്‌;ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്‌;ഡിസൈന്‍, കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍ജിനീയറിങ്‌;സിവില്‍ എന്‍ജിനീയറിങ്‌;ബയോടെക്‌നോളജി; അപ്ലൈഡ്‌ ഫിസിക്‌സ്‌;അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌;അപ്ലൈഡ്‌ കെമിസ്‌ട്രി;ബയോടെക്‌നോളജി;ഇംീഷ്‌;ഇക്കണോമിക്‌സ്‌;സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറിങ്‌;ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ്‌. വ്യാവസായിക, പ്ര?ഫഷണല്‍ പശ്‌ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ക്കും പിഎച്ച്‌ഡി പ്രവേശനത്തിന്‌ അപേക്ഷിക്കാം.


അപേക്ഷാ ഫീസ്‌


രജിസ്‌ട്രേഷന്‍ ഫീസ്‌: 1500 രൂപ (റീഫണ്ട്‌ ചെയ്യാനാവില്ല) ക്രെഡിറ്റ്‌/ഡെബിറ്റ്‌ കാര്‍ഡ്‌/നെറ്റ്‌ ബാങ്കിങ്‌ വഴി ഓണ്‍ലൈനായി അടയ്‌ക്കണം.


പ്രവേശന യോഗ്യത


ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത്‌ 55 ശതമാനം മൊത്തം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ഡി.ടി.യു നിര്‍ണയിക്കുന്ന തത്തുല്യമായ സി.ജി.പി.എ.


പ്രവേശന നടപടിക്രമം


പിഎച്ച്‌.ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനപരീക്ഷ അതത്‌ വകുപ്പുകള്‍ നടത്തും. പ്രവേശനപരീക്ഷാ സിലബസ്‌ 50 ശതമാനം ഗവേഷണ രീതിശാസ്‌ത്രവും 50 ശതമാനം വിഷയവുമായി ബന്ധപ്പെട്ടതുമായിരിക്കും. പരീക്ഷ 90 മിനിറ്റ്‌ ദൈര്‍ഘ്യമുള്ളതായിരിക്കും. അതില്‍ 60 മള്‍ട്ടിപ്പിള്‍ ചോയ്‌സ്‌ ചോദ്യങ്ങളുണ്ടാകും. പ്രവേശന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക്‌ നേടിയ വിദ്യാര്‍ഥികള്‍ക്ക്‌ അഭിമുഖത്തിനു പങ്കെടുക്കാം. എസ്‌.സി/എസ്‌.ടി/ഒ.ബി.സി-എന്‍.സി.എല്‍/ഭിന്നശേഷിക്കാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ (ഇ.ഡബ്ല്യു.എസ്‌) എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്‌ പ്രവേശനപരീക്ഷയില്‍ 5 ശതമാനം മാര്‍ക്കിളവ്‌ അനുവദിക്കും.

യു.ജി.സി-നെറ്റ്‌/യു.ജി.സി-സി.എസ.്‌ഐ.ആര്‍ നെറ്റ്‌/ഐ.സി.എം.ആര്‍ യോഗ്യതയുള്ളവരെ പ്രവേശന പരീക്ഷയില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. പ്രവേശനത്തിനുള്ള അഭിമുഖത്തില്‍ വിജയിക്കുന്ന അപേക്ഷകര്‍ 2026 ജനുവരി 9 നകം സര്‍വകലാശാലയില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം.


ഡോ. ബ്രൂണോ

ഡോമിനിക്‌ നസ്രത്ത്‌

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കുട്ടിക്കാനം മരിയൻ കോളേജിൽ 31-ാമത് കോളേജ് ദിനാഘോഷം 'എലീഷ്യം 2026' സമാപിച്ചു

കുട്ടിക്കാനം മരിയൻ കോളേജിൽ 31-ാമത് കോളേജ് ദിനാഘോഷം 'എലീഷ്യം 2026' സമാപിച്ചു

ചാണക്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്‌.ഡി.

ചാണക്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്‌.ഡി.

No Image

പഠനത്തോടൊപ്പം തൊഴില്‍ പദ്ധതിയില്‍ വിദ്യാഥികള്‍ക്ക്‌ പ്ലേസ്‌മെന്റ്‌ ലഭിച്ചു

മരിയൻ കോളേജ് ഫെസ്റ്റ് “സഹ്യ 2026“ സമാപിച്ചു

മരിയൻ കോളേജ് ഫെസ്റ്റ് “സഹ്യ 2026“ സമാപിച്ചു

കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം

കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം

കെ- ടെറ്റ് 2025; മേയ്, ജൂണ്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു

കെ- ടെറ്റ് 2025; മേയ്, ജൂണ്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു