ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Educational News
  3. Education
Loading...

കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം

Authored by Web Desk | Last updated: 29 Dec 2025, 12:19 AM | 2 min read

Print
കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി 2025-26 സെഷനിലേക്കുള്ള പിഎച്ച്‌.ഡി പ്രവേശനത്തിന്‌ അപേക്ഷകള്‍ ക്ഷണിച്ചു. യു.ജി.സി-ജെ.ആര്‍.എഫ്‌, യു.ജി.സി-നെറ്റ്‌ (ഡിസംബര്‍ 2024, ജൂണ്‍ 2025) യോഗ്യത നേടിയ പഠിതാക്കള്‍ക്ക്‌ അപേക്ഷിക്കാം.


ഗവേഷണ വിഷയങ്ങള്‍


രസതന്ത്രം, ഭൗതികശാസ്‌ത്രം, ജീവശാസ്‌ത്രം, ഗണിതശാസ്‌ത്രം, സാമ്പത്തികശാസ്‌ത്രം, തത്ത്വശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ആരോഗ്യശാസ്‌ത്രം, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌, ജിയോളജി, ആസ്‌ട്രോഫിസിക്‌സ്‌, ബംഗാളി, ഹിന്ദി.

യോഗ്യതാ മാനദണ്ഡം


കുറഞ്ഞത്‌ 55 ശതമാനം മൊത്തം മാര്‍ക്കോടെയോ തത്തുല്യമായോ ഉള്ള ബിരുദാനന്തര ബിരുദം. എസ്‌.സി/എസ്‌.ടി, ഭിന്നശേഷിക്കാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക്‌ അഞ്ചു ശതമാനം മാര്‍ക്ക്‌ ഇളവുണ്ട്‌.

അപേക്ഷാ നടപടിക്രമം


അപേക്ഷകര്‍ ഡിസംബര്‍ 30 നു മുമ്പ്‌ https://www.presiuniv.ac.in എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫീസ്‌: 500 രൂപ. അപേക്ഷാഫോമിന്റെ ഹാര്‍ഡ്‌ കോപ്പികള്‍, മാര്‍ക്ക്‌ ഷീറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ഗവേഷണത്തിന്റെ സംഗ്രഹം (synopsis), പേയ്‌മെന്റ്‌ രസീതിന്റെ പകര്‍പ്പ്‌ എന്നിവ 2026 ജനുവരി 6 നു മുമ്പ്‌ ''The Secretary, Faculty Councils, Presidency University, 86/1, College Street, K-olkata700073"എന്ന വിലാസത്തില്‍ ലഭിക്കണം.


പ്രവേശന നടപടിക്രമം


അപേക്ഷകര്‍ 500 വാക്കുകളില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഒരു ഗവേഷണ നിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടതുണ്ട്‌. 2024 ഡിസംബറിനു മുമ്പ്‌ നെറ്റ്‌ പാസായ വിദ്യാര്‍ഥികളെ പ്രവേശനത്തിനു പരിഗണിക്കില്ല. എന്നാല്‍ യു.ജി.സി മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച്‌, 2025 നു മുമ്പ്‌ സാധുവായ ജെ.ആര്‍.എഫ്‌ ഉള്ള വിദ്യാര്‍ഥികള്‍ക്ക്‌ ബന്ധപ്പെട്ട വിഷയത്തില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്‌. യോഗ്യതയുള്ള എല്ലാ അപേക്ഷകരും സര്‍വകലാശാല നടത്തുന്ന പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. ഗവേഷണ പ്രവര്‍ത്തനങ്ങളിലുള്ള പഠിതാവിന്റെ കഴിവ്‌, സര്‍വകലാശാലയില്‍ ഗവേഷണം ഏറ്റെടുക്കുന്നതിനുള്ള സാധ്യത തുടങ്ങിയ വശങ്ങള്‍ അഭിമുഖത്തില്‍ വിലയിരുത്തപ്പെടും. തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങള്‍ പാലിച്ച്‌, യോഗ്യതയുള്ള അപേക്ഷകരുടെ ലിസ്‌റ്റ്‌ ഔദ്യോഗിക വെബ്‌സൈറ്റ്‌ വഴി സര്‍വകലാശാല പ്രസിദ്ധീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ സര്‍വകലാശാല നിര്‍ണയിക്കുന്ന റീഫണ്ട്‌ ചെയ്യാത്ത ഫീസടച്ച്‌ പ്രവേശനം നേടേണ്ടതുണ്ട്‌.

വിശദ വിവരങ്ങള്‍ക്ക്‌


വെബ്‌സൈറ്റ്‌:https://www.presi niv.ac.in


ലിങ്ക്‌:

https://www.prsuniv.ac.in/web/Admission 20tiftion%202026February.pdf


മഹാരാഷ്‌ട്ര നാഷണല്‍ ലോ

യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം


മഹാരാഷ്‌ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി മുംബൈ (എം.എന്‍.എല്‍.യു മുംബൈ) 2025-26 വര്‍ഷത്തെ നിയമ പിഎച്ച്‌.ഡി (ഫുള്‍ ടൈം/ പാര്‍ട്ട്‌ ടൈം) പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു.


യോഗ്യതാ മാനദണ്ഡം


കുറഞ്ഞത്‌ 55 ശതമാനം മാര്‍ക്കോടെയോ തത്തുല്യ ഗ്രേഡോടെയോ നിയമത്തില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ കുറഞ്ഞത്‌ 55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം (റെഗുലര്‍ മോഡ്‌). ശാസ്‌ത്രം, സാമൂഹിക ശാസ്‌ത്രം, മാനവികത എന്നിവയില്‍ യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ പൊതുനയം അല്ലെങ്കില്‍ നിയമം എന്നിവയുമായി ബന്ധപ്പെട്ട്‌ ഗവേഷണം നടത്താം. എസ്‌.സി/എസ്‌.ടി, ഒ.ബി.സി (നോണ്‍-ക്രീമി ലെയര്‍), ഇ.ഡബ്ല്യു.എസ്‌, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക്‌ യോഗ്യതാ മാനദണ്ഡങ്ങളില്‍ അഞ്ചു ശതമാനം ഇളവ്‌ അനുവദിക്കും.


യോഗ്യതാ ബിരുദത്തിന്റെ അവസാനവര്‍ഷ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്പനി സെക്രട്ടറീസ്‌ ഓഫ്‌ ഇന്ത്യ (ഐ.സി.എസ്‌.ഐ) നടത്തുന്ന കമ്പനി സെക്രട്ടറി പരീക്ഷയില്‍ വിജയിക്കുകയും ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ (എ.സി.എസ്‌) അസോസിയേറ്റ്‌ അംഗത്വം നേടുകയും അംഗീകൃത സര്‍വകലാശാലയില്‍നിന്ന്‌ റെഗുലര്‍ സ്‌ട്രീമില്‍ നിയമത്തില്‍ ബിരുദം നേടുകയും ചെയ്‌തിട്ടുള്ളവര്‍ക്ക്‌ പിഎച്ച്‌.ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന്‌ അര്‍ഹതയുണ്ടായിരിക്കും.


ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ നടത്തുന്ന ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ പരീക്ഷയില്‍ വിജയിക്കുകയും ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ അംഗത്വം നേടുകയുംഅംഗീകൃത സര്‍വകലാശാലയില്‍നിന്ന്‌ റെഗുലര്‍ സ്‌ട്രീമില്‍ നിയമത്തില്‍ ബിരുദം നേടുകയും ചെയ്‌തിട്ടുള്ളവര്‍ക്ക്‌ പിഎച്ച്‌.ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന്‌ അര്‍ഹതയുണ്ടായിരിക്കും.


അപേക്ഷാ ഫീസ്‌: ജനറല്‍, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്‌ അപേക്ഷകര്‍ക്ക്‌ 2000 രൂപ. എസ്‌.സി/എസ്‌.ടി / പി.ഡബ്ല്യു.ഡി അപേക്ഷകര്‍ക്ക്‌ 1500 രൂപ.


പ്രവേശന മാനദണ്ഡം: 2026 ജനുവരി 1 ന്‌ മുമ്പ്‌ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. പ്രവേശന പ്രക്രിയയില്‍ ഓഫ്‌ലൈന്‍ പ്രവേശന പരീക്ഷയും വ്യക്‌തിഗത അഭിമുഖവും ഉള്‍പ്പെടും. പ്രവേശനപരീക്ഷ സര്‍വകലാശാലയുടെ കാമ്പസില്‍ നടക്കും. നിയമത്തിലെ വിഷയ പരിജ്‌ഞാനം, ഗവേഷണ രീതിശാസ്‌ത്രം എന്നീ മേഖലകളിലെ പഠിതാക്കളുടെ കഴിവുകള്‍ വിലയിരുത്താനാണിത്‌.

പ്രവേശന പരീക്ഷയ്‌ക്കുള്ള യോഗ്യതാമാര്‍ക്ക്‌ 50 ശതമാനം ആയിരിക്കും. എസ്‌.സി/എസ്‌.ടി, ഒ.ബി.സി (നോണ്‍-ക്രീമി ലെയര്‍), ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ അഞ്ചു ശതമാനം മാര്‍ക്ക്‌ ഇളവ്‌ അനുവദിക്കും. പ്രവേശന പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ ഗവേഷണ നിര്‍ദ്ദേശം (റിസേര്‍ച്ച്‌ പ്രപ്പോസല്‍) സമര്‍പ്പിക്കുകയും വ്യക്‌തിഗത അഭിമുഖത്തിനു ഹാജരാകുകയും വേണം. യു.ജി.സി-നെറ്റ്‌, ജെ.ആര്‍.എഫ്‌, സി.എസ്‌.ഐ.ആര്‍, എസ്‌.എല്‍.ഇ.ടി, ഗേറ്റ്‌, എം.ഫില്‍ യോഗ്യതയുള്ളവരെ പിഎച്ച്‌.ഡി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്നതില്‍നിന്ന്‌ ഒഴിവാക്കും.

എന്നാല്‍ അവര്‍ ഗവേഷണനിര്‍ദേശം സമര്‍പ്പിക്കുകയും വ്യക്‌തിഗത അഭിമുഖത്തിനു ഹാജരാകുകയും വേണം. വിശദ വിവരങ്ങള്‍ക്ക്‌: ടെലിഫോണ്‍: 9420706040. ഇ മെയില്‍: phdadmission@mnlumumbai.edu.in shvsskäv: https://mnlumumbai.edu.-in/


ലിങ്ക്‌:

https://mnlumumbai.edu.in/pdf/Ph.D.%20Notificatio%20202526.-p-df


ബ്രൂണോ ഡോമിനിക്‌ നസ്രത്ത്‌

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കുട്ടിക്കാനം മരിയൻ കോളേജിൽ 31-ാമത് കോളേജ് ദിനാഘോഷം 'എലീഷ്യം 2026' സമാപിച്ചു

കുട്ടിക്കാനം മരിയൻ കോളേജിൽ 31-ാമത് കോളേജ് ദിനാഘോഷം 'എലീഷ്യം 2026' സമാപിച്ചു

ചാണക്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്‌.ഡി.

ചാണക്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്‌.ഡി.

No Image

പഠനത്തോടൊപ്പം തൊഴില്‍ പദ്ധതിയില്‍ വിദ്യാഥികള്‍ക്ക്‌ പ്ലേസ്‌മെന്റ്‌ ലഭിച്ചു

മരിയൻ കോളേജ് ഫെസ്റ്റ് “സഹ്യ 2026“ സമാപിച്ചു

മരിയൻ കോളേജ് ഫെസ്റ്റ് “സഹ്യ 2026“ സമാപിച്ചു

No Image

ശ്രീചിത്രയില്‍ പോസ്‌റ്റ്‌ ബേസിക്‌ ഡിപ്ലോമ പ്രോഗ്രാമുകള്‍

കെ- ടെറ്റ് 2025; മേയ്, ജൂണ്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു

കെ- ടെറ്റ് 2025; മേയ്, ജൂണ്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു