
ബംഗ്ലാദേശില്‍ ദീപു ചന്ദ്രദാസ് എന്ന യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടി ജാന്‍വി കപൂര്‍. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ അവര്‍ ആക്രമണത്തെ ക്രുരമെന്നും പ്രാകൃതമെന്നും വിശേഷിപ്പിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ജാന്‍വിയുടെ പ്രതികരണം.
‘ബംഗ്ലാദേശില്‍ നടക്കുന്ന സംഭവങ്ജള് ക്രുരമാണ്. ഇത് കൊളളയാണ്, ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഇതിനെക്കുറിച്ച് വായിക്കുക, വീഡിയോകള്‍ കാണുക, ചോദ്യങ്ങള്‍ ചോദിക്കുക. ഇതെല്ലാം നേരിട്ടിട്ടും നിങ്ങള്‍ക്ക് ദേഷ്യം തോന്നുന്നില്ലെങ്കില്‍ ഈ കപടതയാണ് നമ്മള്‍പോലും അറിയാതെ നമ്മളെ നശിപ്പിക്കുന്നത്. ലോകത്തിന്റെ മറേളറ അറ്റത്തുളള കാര്യങ്ങള്‍ക്കായി നമ്മള് കരഞ്ഞുകൊണ്ടിരിക്കും നമ്മുടെ സഹോദരങ്ങളെ നമ്മള് ജീവനോടെ കത്തിച്ചുകളയുന്നു. എല്ലാത്തരം തീവ്രവാദങ്ങളെയും നാം മനുഷത്വം മറക്കുന്നതിനു മുന്‍പ് വളിച്ചുപറയുകയും അപലപിക്കുകയും ചെയ്യണം’ ജാന്‍വി കുറിച്ചു.






