മൂന്നുവശവും ജലാശയം, ഇലവീഴാപൂഞ്ചിറ തൊട്ടടുത്ത് ; സഞ്ചാരികളുടെ മനം കവര്‍ന്ന് മലങ്കര പാലസ് റിസോര്‍ട്ട്
മൂന്നുവശവും ജലാശയം, ഇലവീഴാപൂഞ്ചിറ തൊട്ടടുത്ത് ; സഞ്ചാരികളുടെ മനം കവര്‍ന്ന് മലങ്കര പാലസ് റിസോര്‍ട്ട്
Authored by Web Desk | Last updated: 09 Jan 2026, 8:28 PM | 1 min read
മലങ്കര ജലാശയത്തിന്റെയും ഇലവീഴാപൂഞ്ചിറയുടെയും അതിമനോഹരമായ ദൃശ്യങ്ങള്‍ മനം നിറയെ ആസ്വദിക്കുവാന്‍ തൊടുപുഴയില്‍ ഒരിടം ഉണ്ട്. മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മലങ്കര പാലസ് ആണ് വിനോദ സഞ്ചാരികള്‍ക്ക് ഹൃദ്യമായ കാഴ്ചകള്‍ സമ്മാനിക്കുന്നത്. അവധിക്കാലം ആസ്വദിക്കാനും ആഘോഷിക്കാനും ഏറ്റവും മികച്ച ഇടങ്ങളില്‍ ഒന്നായി മലങ്കര പാലസിനെ കണക്കാക്കാം.
തൊടുപുഴ കുടയത്തൂരിന് സമീപം ശരംകുത്തിയിലാണ് മലങ്കര പാലസ് ഉള്ളത്. മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ റിസോര്‍ട്ട് സഞ്ചാരികളുടെ മനം കുളിര്‍ക്കുന്ന കാഴ്ചയാണ്. തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെയാണ് മലങ്കര പാലസിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടുത്തെ 17 റൂമുകളിലായി 50 ഓളം പേര്‍ക്ക് താമസത്തിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഇലവീഴാപൂഞ്ചിറയുടെ മനോഹര ദൃശ്യങ്ങളും മലങ്കര പാലസില്‍ ദര്‍ശിക്കാനാവും. നിരവധി ചിത്രങ്ങളുടെ ലൊക്കേഷന്‍ ആയ ഇവിടം മലയാള സിനിമ പ്രവര്‍ത്തകരുടെ ഇഷ്ടതാവളമാണ്.
മുറികളും സ്യൂട്ടുകളും ആധുനിക സംവിധാനങ്ങള്‍ ഒരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സമ്മേളനങ്ങള്‍ നടത്താനുള്ള സൗകര്യം, ഓപ്പണ്‍ എയര്‍ കോണ്‍ഫറന്‍സ് സൗകര്യം, സ്വിമ്മിംഗ് പൂള്‍ അതിമനോഹരവും വിശാലവുമായ റസ്റ്റോറന്റ് തുടങ്ങി മലങ്കര പാലസിന്റെ സവിശേഷതകള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്.
വിവാഹത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ നിന്നും ചെയ്തു നല്‍കും. ശാന്തമായ അന്തരീക്ഷത്തില്‍ പ്രകൃതിയോട് ഇണങ്ങി ടെന്‍ഷന്‍ ഇല്ലാതെ വിവാഹം പോലുള്ള ചടങ്ങുകള്‍ ആസ്വദിക്കാന്‍ ഇവിടം ഏറ്റവും യോജിച്ച സ്ഥലമാണ്. നിരവധി വിനോദങ്ങള്‍ക്കും ഇവിടെ സൗകര്യം ഒരുക്കിയിരിക്കുന്നു. ഡെസ്റ്റിനേഷന്‍ വെഡിങ്ങിനും പ്രീ വെഡിങ് ഫംഗ്ഷനുകള്‍ക്കും മികച്ച ഒരിടമായി മലങ്കര പാലസിനെ കണക്കാക്കാം