More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

അനുഭവിച്ചവര്‍ക്കറിയാം വേദന, ശത്രുക്കള്‍ക്ക് പോലും വരാതിരിക്കട്ടെ; ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് കണ്ണന്‍ സാഗര്‍

Authored by Web Desk | Last updated: 05 Feb 2026, 12:48 PM | 2 min read

Print
photo-www.facebook.com/kannan.sagar
photo-www.facebook.com/kannan.sagar
സിനിമയിലും, ചാനല്‍ പരിപാടികളിലും, സ്റ്റേജിലുമൊക്കെയായി സജീവമാണ് കണ്ണന്‍ സാഗര്‍. സോഷ്യല്‍മീഡിയയിലൂടെയായും അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു മകന്റെ വിവാഹം കഴിഞ്ഞത്. രജിസ്റ്റര്‍ മാര്യേജും, പിന്നീട് നടന്ന വിരുന്നിന്റെയും വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കിട്ടിരുന്നു. ഇപ്പോഴിതാ തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞുള്ള കുറിപ്പാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുത്. മാനസികമായി, ശാരീരികമായി, ആന്തരികമായി വലിഞ്ഞുമുറുക്കി ഉറക്കവും ക്ഷമയും ഇരിക്കാനും നിക്കാനും നീണ്ടുനിവർന്നൊന്നു കിടക്കുവാനും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാൽ അങ്ങ് കൊക്കയിൽ വീഴുന്ന വേദനയുള്ള അനുഭവം. വയറുപൊട്ടി അകത്തുള്ളത് ഇപ്പോൾ പുറത്ത് പോകുമെന്ന അവസ്ഥ. മര്യാദയ്ക്ക് ഭക്ഷണം കഴിക്കുവാനോ, ബാത്ത്റൂമിൽ സ്വസ്ഥമായി ഒന്നുപോയി ഇരിക്കുവാൻ വയ്യാത്ത അന്തരീക്ഷം.

അറിഞ്ഞു. അതും നന്നായി അറിഞ്ഞു ഭൂലോകം കറങ്ങുന്നതും. ഇതൊന്നുമറിയാതെ തലവെട്ടം കണ്ടാൽ ഓടിവന്നു വിശേഷങ്ങൾ തിരക്കുന്നവരുടേയും കടന്നു കയറ്റം. അപ്പോഴും വയറുമ്പൊത്തി മറുപടിയും പറഞ്ഞു ധാരാളം വെള്ളംകുടിക്ക് എന്ന ഉപദേശവും നൽകി അവർ നടന്നകലും. ചിലർ പച്ചമരുന്നാണ് ഉത്തമമെന്ന ഉപദേശം തരും. മറ്റുചിലർ ഒറ്റമൂലികിട്ടുന്ന സ്ഥലങ്ങളിലെ നമ്പർ തരാമെന്നും, ഒന്ന് വിളിച്ചാൽ മതി അസുഖം പമ്പകടക്കുമെന്നും, ഞാനും ഇതുകുറെ അനുഭവിച്ചുവെന്ന പങ്കുവെക്കലും ദീർഘശ്വാസവും വിട്ട് സഹതാപത്തിന്റെ കണിക വിതറി അവരും പോകും.

പക്ഷേ, രാത്രിയോടെ ഇവരാരും ഉണ്ടാകില്ല. അടുത്ത് ഭാര്യ മാത്രം മുക്കലും ഞരുങ്ങലും കൂടുമ്പോൾ ആശുപത്രിയിൽ പോണോ എന്ന ചോദ്യവും വാങ്ങിവെച്ച മരുന്ന് ഒന്നുകൂടെ കഴിക്കെന്ന തലോടലും. വീണ്ടും ചെരിഞ്ഞവൾ കിടക്കും. രാത്രിയുടെ യാമങ്ങളിൽ എപ്പഴോ അൽപ്പം ആശ്വാസം കിട്ടുമ്പോൾ ഒന്ന് മയങ്ങും. കണ്ണുതുറക്കുന്നത് ഈ വേദനയെ സ്വീകരിച്ചുകൊണ്ടാണ്. മൂന്നാല് ദിനങ്ങൾ വേദനയുടെ സ്വർഗ്ഗലോകം കണ്ടത് "മൂത്രത്തിൽ കല്ല് "അനുഭവിച്ചവർക്ക് കൃത്യമായി അറിയാം ഇതിന്റെ വ്യാപ്തി.

ഇപ്പോൾ വെള്ളമടി (ഒൺലി ജലം)തുടങ്ങി ടാങ്കിൽ വെള്ളം നിറക്കുമ്പോലെ കുടിച്ചുകൊണ്ടേ ഇരിക്കുന്നു. ഇപ്പോൾ ശരീരത്തിന്റെ അന്തരീക്ഷം മേഘാവൃതമായി വേദനയുടെ കാറ്റും കോളും കുറഞ്ഞു മൂത്രത്തിൽ കല്ല് അനുഭവിച്ചവരുടെ ഒരു കൂട്ടായ്മ തന്നെ എനിക്ക് ചുറ്റും ഇപ്പോൾ സംസാരമാണ്, അതുതന്നെ ഒരു വലിയ ആശ്വാസം. ജലം അമൂല്യമാണ് അത്‌ പാഴാക്കാതെ കുടിക്കുക പലപല അസുഖങ്ങൾക്കൊപ്പം ഈ അസുഖത്തേയും ആട്ടിയോടിക്കുക. കണ്ണന്‍ സാഗര്‍ കുറിച്ചു.




സ്റ്റോൺ വേദനയുണ്ടാക്കും. അവരവർ അവരുടെ അഭിപ്രായം പറയും. പറഞ്ഞില്ലെങ്കിൽ അതും പ്രശ്നം പറഞ്ഞാൽ അതും പ്രശ്നം - രോഗം വന്നാൽ എല്ലാവരോടും ദേഷ്യമായിരിയ്ക്കും എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. മരുന്ന് കഴിച്ചാൽ പോകും. ഒറ്റമൂലി കഴിച്ചാൽ പോകില്ല എന്നല്ല. എല്ലാം പോണം എന്നില്ല. ചുമ്മാ വേദന ഒത്തിരി സഹിക്കണ്ട. ചിലപ്പോ ഇൻഫെക്ഷൻ കൂടി ആകാം. ഒരുപാട് മുറിവൈദ്യന്മാർ വരും. ധാരാളം അനുഭവങ്ങളും. ഇത് ഉപയോഗിച്ച് അസുഖം മാറി എന്ന് പറയുന്ന കുറെ പേരുടെ ലിസ്റ്റുകളും തരും. ഒരു യൂറോളജി ഡോക്ടറെ കാണുക അദ്ദേഹത്തിന് നിർദ്ദേശങ്ങൾ അനുസരിക്കുക എന്നുള്ള അഭിപ്രായങ്ങളും പോസ്റ്റിന് താഴെയുണ്ടായിരുന്നു. ഡോക്ടറെ കണ്ടു, ഇപ്പോൾ കുറവുണ്ടെന്നായിരുന്നു കണ്ണൻ സാ​ഗറിന്റെ മറുപടി.

Tags

  • kannan sagar

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Nayanthara (Image Source: Instagram)

വിണ്ണില്‍ നിന്ന് മണ്ണിലേക്കിറങ്ങിയ ദേവത; ഓണം വൈബില്‍ ഐവറി സാരിയില്‍ അതിസുന്ദരിയായി നയന്‍താര; ലേഡിസൂപ്പര്‍സ്റ്റാര്‍ ഓഗസ്റ്റ് മാസം താരം തൂക്കിയെന്ന് കമന്റുകള്‍

Karisma Kapoor (Image Source: Instagram)

കേപ്പ് സ്റ്റൈൽ സ്ലീവ്സുള്ള ഫ്ലോര്‍ ലെംഗ്ത് ഡീപ്പ് പ്ലം ഗൗണില്‍ എലഗന്റ് ലുക്കില്‍ കരിഷ്മ കപൂര്‍; അന്നുമിന്നും ബോളിവുഡിന്റെ സ്റ്റൈലിഷ് ക്വീനെന്ന് കമന്റുകള്‍

Renu Sudhi's beauty in onam photoshoot (Image Source: Instagram)

ആ ചിരിയിലുണ്ട് അതിജീവനത്തിന്റെ സൗന്ദര്യം; മൂന്നാമത്തെ കീമോയ്ക്ക് ശേഷം കേരളസാരിയില്‍ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കിട്ട് രേണു സുധി; ലൈക്കടിച്ച് ആരാധകര്‍

Arjun Rampal and Gabriella Demetriades tied knot after 8 years of relationship (Image Source: Instagram)

8 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ രണ്ടു മക്കളുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായ വിവാഹം; ഗബ്രിയേലയെ വിവാഹം ചെയ്ത് അര്‍ജുന്‍ രാംപാല്‍

Saba Pataudi reacts to kareena kapoor khan's pregnancy buzz (Image Source: Instagram)

‘ചില കാര്യങ്ങൾ സ്വകാര്യമായി വിടൂ; ഊഹാപോഹങ്ങൾ ആവശ്യമില്ല....’ കരീന കപൂറിന്റെ ഗർഭധാരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി സബ പട്ടൗഡി

photo-www.instagram.com/abhiramiact/

‘ഗീതുവിന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ഞാന്‍’; ‘തെങ്കാശിപ്പട്ടണം’ വേണ്ടെന്നുവെച്ചതിന് പിന്നിലെ കാണം വ്യക്തമാക്കി അഭിരാമി

Comments