മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഭിരാമി. ഇപ്പോഴിതാ തെങ്കാശിപ്പട്ടണം എന്ന ചിത്രം എന്തുകൊണ്ടാണ് തനിക്ക് നഷ്ടമായതെന്ന് വെളിപ്പെടുത്തുകയാണ് അഭിരാമി. ക്ലബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് അഭിരാമി മനസ് തുറന്നത്. എന്തുകൊണ്ടാണ് തെങ്കാശിപ്പട്ടണം ഉപേക്ഷിച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
‘തെങ്കാശിപ്പട്ടണം ഞാന്‍ ഒഴിവാക്കിയതല്ല, ചെയ്യാന്‍ സമയം കിട്ടാത്തതു കൊണ്ടായിരുന്നു. അന്ന് ഞാന്‍ ഒരേസമയം രണ്ട് സിനിമകള്‍ ചെയ്യുന്ന സമയമാണ്. ഒന്ന് മലയാളത്തില്‍ മേലെവാരത്തെ മാലാഖകുട്ടികള്‍ എന്ന സിനിമയായിരുന്നു. മറ്റൊന്ന് തമിഴിലിയോ കന്നഡയിലോ ആയിരുന്നു. തെങ്കാശിപ്പട്ടണം 60 ദിവസത്തോളമാണ് ഷൂട്ട് പറഞ്ഞത്. എന്റെ കുറേയധികം ദിവസങ്ങള്‍ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ചെയ്യാന്‍ പറ്റിയില്ല’ താരം പറയുന്നു.
‘ഗീതുവിന്റെ വേഷമായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. അവരത് വളരെ ഭംഗിയായി ചെയ്തു. അതിലെ മൂന്ന് സ്ത്രീകഥാപാത്രങ്ങളും അടിപൊളിയായിരുന്നു. ചിന്നുവും കാവ്യയവും ഗീതുവും വളരെ നന്നായി ചെയ്തിട്ടുണ്ട്’എന്നും അഭിരാമി പറയുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്റെ കഥാപുരുഷനിലൂടെയാണ് അഭിരാമി തന്റെ സിനിമ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റുകള്‍ താരം സമ്മാനിച്ചു. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ വീണ്ടും സജീവമായിരിക്കുകയാണ് അഭിരാമി.

Comments