ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഉറപ്പുപാലിച്ച്‌ മമ്മൂട്ടി, കൃത്രിമക്കാലില്‍ നടന്ന്‌ സന്ധ്യ; 'ഇനി വീടിന്റെയും സ്‌ഥലത്തിന്റെയും കാര്യമല്ലേ... അതും നടക്കും...ഉറപ്പ്‌...' മമ്മൂട്ടി വാക്ക്, ​‍ആശ്വാസത്തിന്റെ തെളിച്ചം

Authored by സ്വന്തം ലേഖകന്‍ | Last updated: 21 Feb 2026, 11:33 PM | 1 min read

Print
Mammootty stays confident, walks on prosthetic leg in the evening
കൊച്ചി: സന്ധ്യയോടു മമ്മൂട്ടി ചോദിച്ചു: 'ഇപ്പോള്‍ എങ്ങനെയുണ്ട്‌?'. കൃത്രിമക്കാലില്‍ എഴുന്നേറ്റുനിന്നു സന്ധ്യ പറഞ്ഞു: 'നടന്നുതുടങ്ങി'. അതോടെ അദ്ദേഹം സന്ധ്യയുടെ കൈ പിടിച്ചു. എന്നിട്ടു പറഞ്ഞു: 'ഇനി വീടിന്റെയും സ്‌ഥലത്തിന്റെയും കാര്യമല്ലേ... അതും നടക്കും...ഉറപ്പ്‌...' സന്ധ്യയുടെ മുഖം വിടര്‍ന്നു, ആശ്വാസത്തിന്റെ തെളിച്ചം പടര്‍ന്നു.


കഴിഞ്ഞ ഒക്‌ടോബര്‍ 25ന്‌ അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരുക്കേറ്റ്‌ കാല്‍ നഷ്‌ടപ്പെട്ട സന്ധ്യയ്‌ക്ക്‌ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സ ഏര്‍പ്പാടാക്കിയതും കൃത്രിമക്കാല്‍ വയ്‌ക്കുന്നതിനു സഹായം ചെയ്‌തതും മമ്മൂട്ടിയായിരുന്നു. ചികിത്സയ്‌ക്കും കൃത്രിമക്കാലിനുമായി 20 ലക്ഷം രൂപയോളമാണ്‌ വേണ്ടിവന്നത്‌. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്‌ഥാനമായ കെയര്‍ ആന്‍ഡ്‌ ഷെയറും രാജഗിരി ആശുപത്രിയും ചേര്‍ന്നു പൂര്‍ണമായും സൗജന്യമായിട്ടായിരുന്നു സന്ധ്യയ്‌ക്കു ചികിത്സയും കൃത്രിമക്കാലും നല്‍കിയത്‌.


കൃത്രിമക്കാല്‍വച്ചശേഷം ആദ്യമായി ഡോക്‌ടറെ കാണാന്‍ രാജഗിരിയില്‍ എത്തിയതായിരുന്നു സന്ധ്യ. മമ്മൂട്ടിയെ നേരില്‍കണ്ടു നന്ദി പറയണമെന്ന സന്ധ്യയുടെ ആഗ്രഹം രാജഗിരി ആശുപത്രി അധികൃതരാണ്‌ കെയര്‍ ആന്‍ഡ്‌ ഷെയര്‍ ഭാരവാഹികളെ അറിയിച്ചത്‌. ഷൂട്ടിങ്‌ ആവശ്യത്തിനു കൊച്ചിയിലായിരുന്ന മമ്മൂട്ടി തിരക്കുകള്‍ മാറ്റിവച്ചു സന്ധ്യയെ കാണാനെത്തി. സാരിയും ചെടിയും സമ്മാനിച്ചാണ്‌ സന്ധ്യയെ അദ്ദേഹം യാത്രയാക്കിയത്‌. മണ്ണിടിച്ചില്‍ സര്‍വതും നഷ്‌ടമായ സന്ധ്യയ്‌ക്കു സ്‌ഥലവും വീടും നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന ഉറപ്പും നല്‍കി.


രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ.ജിജി കുരുട്ടുകുളം, ഹെല്‍ത്ത്‌ കെയര്‍ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ പോള്‍, കെയര്‍ ആന്‍ഡ്‌ ഷെയര്‍ മാനേജിങ്‌ ഡയറക്‌ടര്‍ ഫാ. തോമസ്‌ കുര്യന്‍ മരോട്ടിപ്പുഴ, ഡയറക്‌ടര്‍മാരായ ജോര്‍ജ്‌ സെബാസ്‌റ്റ്യന്‍, റോബര്‍ട്ട്‌ കുര്യാക്കോസ്‌, സന്ധ്യയുടെ സഹോദരന്‍ സന്ദീപ്‌ എന്നിവരും ആശുപത്രിയിലെത്തി.

Tags

  • latest news

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല യുവതീപ്രവേശം: കക്ഷികള്‍ സമര്‍പ്പിച്ച വാദങ്ങള്‍ കാല്‍ലക്ഷത്തിലേറെ പേജ്‌

ശബരിമല യുവതീപ്രവേശം: കക്ഷികള്‍ സമര്‍പ്പിച്ച വാദങ്ങള്‍ കാല്‍ലക്ഷത്തിലേറെ പേജ്‌

തരംഗമേശാതെ 79 മണ്ഡലങ്ങള്‍, 20 സീറ്റുകളില്‍ കൂടി ജയിച്ചാല്‍ ഇടത്, 43 മണ്ഡലങ്ങള്‍ അധികം പിടിച്ചാല്‍  യു.ഡി.എഫ്

തരംഗമേശാതെ 79 മണ്ഡലങ്ങള്‍, 20 സീറ്റുകളില്‍ കൂടി ജയിച്ചാല്‍ ഇടത്, 43 മണ്ഡലങ്ങള്‍ അധികം പിടിച്ചാല്‍ യു.ഡി.എഫ്

ഒരുവര്‍ഷം മുമ്പ്‌ എസ്‌.ഡി.പി.ഐ. സി.പി.എമ്മിന്‌ തീവ്രവാദസംഘടന, വിലയിരുത്തല്‍ 2025 ഏപ്രിലിലെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍

ഒരുവര്‍ഷം മുമ്പ്‌ എസ്‌.ഡി.പി.ഐ. സി.പി.എമ്മിന്‌ തീവ്രവാദസംഘടന, വിലയിരുത്തല്‍ 2025 ഏപ്രിലിലെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍

കല്യാണവീട്ടില്‍ ഗുണ്ടാ ആക്രമണം; സ്‌ത്രീകളും കുട്ടികളും അടക്കം ഓടി രക്ഷപ്പെട്ടു, കൊല്ലം ജില്ലയില്‍ ഗുണ്ടാ വിളയാട്ടം,  പോലീസ്‌ നോക്കുകുത്തി

കല്യാണവീട്ടില്‍ ഗുണ്ടാ ആക്രമണം; സ്‌ത്രീകളും കുട്ടികളും അടക്കം ഓടി രക്ഷപ്പെട്ടു, കൊല്ലം ജില്ലയില്‍ ഗുണ്ടാ വിളയാട്ടം, പോലീസ്‌ നോക്കുകുത്തി

അന്ത്യശാസനം തള്ളി ഇറാന്‍, ട്രംപിന്റെ നീക്കമെന്ത്‌? ആശങ്കയില്‍ ലോകം

അന്ത്യശാസനം തള്ളി ഇറാന്‍, ട്രംപിന്റെ നീക്കമെന്ത്‌? ആശങ്കയില്‍ ലോകം

പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ