
കൊച്ചി: തെന്നിന്ത്യന്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പ്രധാനപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി പൊലീസിന്റെ പിടിയിലെന്ന് സൂചന. എന്നാല്‍ എവിടെ നിന്നാണ് ഇയാളെ പിടികൂടിയതെന്നോ എപ്പോഴാണ് പിടികൂടിയതെന്നോ വ്യക്തമല്ല. പൊലിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമില്ല.
അതിനിടയില്‍, സുനി ആലപ്പുഴയിലെ കോടതിയില്‍ കീഴടങ്ങുമെന്ന് സൂചനയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അയാള്‍ നേരത്തെ ഇയാള്‍ കായംകുളം ഭാഗത്തേക്ക് നീങ്ങിയതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. അമ്പലപ്പുഴ, കായംകുളം, ചെങ്ങന്നുര്‍ ഭാഗങ്ങളില്‍ ഇയാള്‍ക്ക് സുഹൃത്തുക്കളുണ്ട്.
വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ആക്രമണം നടക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് എറണാകുളം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ പരിശോധന നടത്തിയത്. ഗൗരവമേറിയ വിഷയമായിട്ടും ഡോക്ടര്‍മാര്‍ സ്ഥലത്ത് എത്താതിരുന്നതും സംശയത്തിന് ഇടനല്കുന്നുണ്ട്. ആക്രമണം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയാല്‍ മാത്രമെ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കു എന്നിരിക്കെയാണ് ഇത്തരത്തില്‍ ഒരു സംഭവം. സുനി ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പേ അറസ്റ്റ് യ ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍, നേരത്തെ പിടിയിലായ മണികണ്ഠന് എന്നയാള്‍ക്ക ആക്രമണത്തില്‍ നേരിട്ട് പങ്കില്ലെന്ന് മൊഴി നല്കി. നടിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.






